Shot Dead | ഉത്തരാഖണ്ഡിലെ ബിജെപി നേതാവിന്റെ വീട്ടിൽ യുപി പൊലീസ് നടത്തിയ റെയ്ഡിൽ ഭാര്യ വെടിയേറ്റ് മരിച്ചു; കനത്ത പ്രതിഷേധം

 



ബറേലി: (www.kavrtha.com) ബുധനാഴ്ച ഉത്തർപ്രദേശിലെ മൊറാദാബാദ് പൊലീസും ഉത്തരാഖണ്ഡിലെ ഉദംസിംഗ് നഗർ ജില്ലയിലെ ഭരത്പൂർ ഗ്രാമവാസികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ബിജെപി നേതാവിന്റെ ഭാര്യ വെടിയേറ്റ് മരിച്ചുവെന്ന് യുപി പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഒരു പ്രാദേശിക ബിജെപി നേതാവിന്റെ വസതിയിൽ യുപി പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെ പൊലീസിന്റെ വെടിയേറ്റാണ് സ്ത്രീ കൊല്ലപ്പെട്ടത്.
             
Shot Dead | ഉത്തരാഖണ്ഡിലെ ബിജെപി നേതാവിന്റെ വീട്ടിൽ യുപി പൊലീസ് നടത്തിയ റെയ്ഡിൽ ഭാര്യ വെടിയേറ്റ് മരിച്ചു; കനത്ത പ്രതിഷേധം

ഉദ്ദം സിംഗ് നഗറിലെ കാശിപൂർ പ്രദേശത്തെ ഭരത്പൂർ ഗ്രാമത്തിൽ നിന്ന് ബുധനാഴ്ചയാണ് സംഭവം റിപോർട് ചെയ്തത്. വിവരമനുസരിച്ച്, ബുധനാഴ്ച വൈകുന്നേരം കുന്ദ പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ഭരത്പൂർ ഗ്രാമത്തിലുള്ള ബിജെപിയുടെ ഏരിയ ബ്ലോക് പ്രസിഡന്റ് ഗുർതാജ് ഭുല്ലറുടെ വസതിയിൽ റെയ്ഡിനായി ഉത്തർപ്രദേശ് പൊലീസിന്റെ ഒരു സംഘം സാധാരണ വേഷത്തിൽ എത്തിയിരുന്നു.

ഉത്തർപ്രദേശിലെ താക്കൂർദ്വാരയിൽ നിന്ന് ഭുല്ലറിന്റെ വീട്ടിൽ ഒളിച്ചിരിക്കുന്നതായി പറയുന്ന ഡ്രൈവറെ പിടികൂടാനായിരുന്നു റെയ്ഡ്. പൊലീസ് നടപടിയെ ഭുല്ലറിന്റെ കുടുംബം എതിർക്കുകയും അവരുമായി ഏറ്റുമുട്ടുകയും ചെയ്തു. തർക്കം അരമണിക്കൂറോളം നീണ്ടുനിന്നു, അത് അക്രമാസക്തമാവുകയും ഇരുവശത്തുനിന്നും വെടിവയ്പുണ്ടാകുകയും ചെയ്തു. ഉത്തർപ്രദേശ് പൊലീസിന്റെ വെടിയേറ്റ ഭുല്ലറിന്റെ ഭാര്യ ഗുർപ്രീത് കൗർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചുവെന്നാണ് ആരോപണം.

ഉത്തരാഖണ്ഡ് പൊലീസ് അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും യുപി പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ പ്രതിഷേധം ശക്തമായി. വിഷയത്തിൽ സംസാരിച്ച ഉദ്ദംസിംഗ് നഗറിലെ എസ്എസ്പി മഞ്ജുനാഥ് ടിസി വിഷയം ഗൗരവമേറിയതായെന്നും അന്വേഷണം നടത്തുമെന്നും ഉറപ്പ് നൽകി.

Keywords:  Protest erupts after UP Police raids in Uttarakhand BJP leader's house, his wife dead in cross-fire ,National,News,Top-Headlines,Latest-News,Uttarakhand,BJP,Uttar Pradesh,Police.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia