Remanded | ഹര്‍താല്‍ ദിനത്തില്‍ അക്രമം: കോടതിയില്‍ കീഴടങ്ങിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

 


കണ്ണൂര്‍: (www.kvartha.com) സംഘടന നിരോധിച്ച് നേതാക്കളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍താല്‍ ദിനത്തില്‍ അക്രമം നടത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന നാല് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പാപ്പിനിശേരി മാങ്കടവ്ചാല്‍ സ്വദേശി പി പി ശെഫീഖ്(33) അരോളി പാറക്കല്‍ സ്വദേശി പി കെ ഫിറോസ്(33) അരോളിയിലെ പി അബ്ദുര്‍ റസാഖ്(38) അരോളി ഈന്തോട് സ്വദേശി പി പി ശിയാസ്(30) എന്നിവരാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.
 
Remanded | ഹര്‍താല്‍ ദിനത്തില്‍ അക്രമം: കോടതിയില്‍ കീഴടങ്ങിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍


പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പി എഫ് ഐ ആഹ്വാനം ചെയ്ത ഹര്‍താല്‍ ദിനത്തില്‍ മാങ്ങാട് വെച്ച് വാഹനങ്ങള്‍ അക്രമിച്ച സംഭവത്തില്‍ കണ്ണപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്നു. നിരന്തരം പൊലീസ് ഇവരുടെ വീടില്‍ റെയ്ഡ് നടത്തിയതോടെയാണ് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്.

Keywords:  Kerala, Kannur, News, Court, Remanded, Police, Case, Popular Front activists remanded
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia