Police Booked | പാതിവഴിയില്‍ നിര്‍ത്തി സമയത്തെച്ചൊല്ലി ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം; യാത്രക്കാരെ പെരുവഴിയിലാക്കിയ ബസുകള്‍ക്കെതിരെ പൊലീസും മോടോര്‍ വാഹനവകുപ്പും കേസെടുത്തു

 




ഇരിട്ടി: (www.kvartha.com) ബസ് ജീവനക്കാര്‍ തമ്മില്‍ നടന്ന സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയിലായ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഇരിട്ടി പഴയ സ്റ്റാന്‍ഡിലെ ബസ് സ്റ്റോപില്‍വച്ച് നടന്ന സമയത്തെക്കുറിച്ചുള്ള തര്‍ക്കം മൂത്തപ്പോള്‍ ഇരുബസുകളും പാതിവഴിയില്‍ സര്‍വീസ് നിര്‍ത്തുകയായിരുന്നുവെന്നാണ് വിവരം. ഇതോടെയാണ് ഇരിട്ടി പൊലീസ് രണ്ട് വാഹനങ്ങളിലെയും ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്. മോടോര്‍ വാഹനവകുപ്പും കേസെടുത്തിട്ടുണ്ട്. 

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ദേവഗീതം ബസ് ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡിലെത്തി ആളെ കയറ്റുന്നതിനിടയിലാണ് വഴക്ക് നടന്നത്. തൊട്ടുപിന്നാലെ വന്ന കണ്ണൂരിലേക്ക് പോകുന്ന പ്രസാദം ബസ്, ദേവഗീതം ബസിന് തടസം തീര്‍ക്കുന്ന വിധം നിര്‍ത്തുകയായിരുന്നു. 

Police Booked | പാതിവഴിയില്‍ നിര്‍ത്തി സമയത്തെച്ചൊല്ലി ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം; യാത്രക്കാരെ പെരുവഴിയിലാക്കിയ ബസുകള്‍ക്കെതിരെ പൊലീസും മോടോര്‍ വാഹനവകുപ്പും കേസെടുത്തു


തുടര്‍ന്ന് ഇരു ബസ് ജീവനക്കാരന്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതോടെ ഡ്യൂടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ സ്ഥലത്തെത്തി ബസ് ജീവനക്കാരെ ശാന്തമാക്കാന്‍ ശ്രമിച്ചു. എന്നാല്‍ 10 മിനിറ്റിലേറെ തര്‍ക്കം തുടര്‍ന്നതോടെ രണ്ട് ബസിന്റെയും സര്‍വീസ് മുടങ്ങി. 

ഇതിനെത്തുടര്‍ന്ന് രണ്ട് ബസിലെയും യാത്രക്കാര്‍ക്ക് മറ്റുവാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നു. ട്രെയിനില്‍ ഉള്‍പെടെ പോകേണ്ടുന്ന ആളുകളും സ്ത്രീകളും കുട്ടികളും ഉള്‍പെടെ ഉള്ളവരും വലഞ്ഞു. ഇതോടെ  പൊലീസ് രണ്ടു ബസുകളും കസ്റ്റഡിയിലെടുത്തു. ജീവനക്കാര്‍ക്കെതിരെ കേസും രെജിസ്റ്റര്‍ ചെയ്തു. ഇരിട്ടി-  തലശ്ശേരി, ഇരട്ടി- കണ്ണൂര്‍ റൂടില്‍ ബസുകളുടെ മത്സര ഓട്ടമാണ് നിത്യവും നടക്കുന്നതെന്ന് യാത്രക്കാര്‍ ആരോപിച്ചു.

Keywords:  News,Kerala,State,Kannur,bus,Transport,Travel,Passenger,Police,Case,Local-News, Police registered case against private buses
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia