Anti-Drug Rally | പയ്യന്നൂര്‍ ഗവ.ഗേള്‍സ് ഹയര്‍സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ലഹരി വിരുദ്ധ ബോധവല്‍കരണ റാലി സംഘടിപ്പിച്ചു

 



പയ്യന്നൂര്‍: (www.kvartha.com) മയക്കുമരുന്ന് - ലഹരി മാഫിയയ്‌ക്കെതിരെ പയ്യന്നൂര്‍ ഗവ.ഗേള്‍സ് ഹയര്‍സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ലഹരി വിരുദ്ധ ബോധവല്‍കരണ റാലി സംഘടിപ്പിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എം രാജീവന്‍ പരിപാടി ഫ്ളാഗ് ഓഫ് ചെയ്തു.

സ്‌കൂളില്‍ നിന്നും തുടങ്ങിയ റാലി സിവില്‍ സ്റ്റേഷന്‍ റോഡ് വഴി പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഷേണായീസ് സ്‌ക്വയറില്‍ സമാപിച്ചു. ഇതിനുശേഷം ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സ്‌കൂള്‍ ജൂനിയര്‍ റെഡ്‌ക്രോസ് ലീഡര്‍ പി കെ അപര്‍ണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

Anti-Drug Rally | പയ്യന്നൂര്‍ ഗവ.ഗേള്‍സ് ഹയര്‍സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ലഹരി വിരുദ്ധ ബോധവല്‍കരണ റാലി സംഘടിപ്പിച്ചു


അധ്യാപകരായ പ്രകാശന്‍, ഈശ്വരന്‍ നമ്പൂതിരി, ശശിധരന്‍ പ്രേംകുമാര്‍ കണ്ണോം, ദീന്‍, സബിത, സുനീന്ദ്ര, സുരേഷ്, മുകേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords:  News,Kerala,State,Drugs,Students,Rally,school,Education,Local-News, Payyannur,Teachers, Payyannur: Students held an anti-drug rally
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia