City Police Commissioner | പാനൂരിലെ വിഷ്ണു പ്രിയ കൊലപാതകം: പ്രതിയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമിഷണര്‍

 


തലശേരി: (www.kvartha.com) പാനൂര്‍ മൊകേരി വള്ള്യായിയിലെ 23കാരിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ ശ്യാംജിത് കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സുഹൃത്തായ പൊന്നാനി സ്വദേശിയെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കിയിരുന്നോ എന്ന് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമിഷണര്‍ ആര്‍ ഇളങ്കോ.

City Police Commissioner | പാനൂരിലെ വിഷ്ണു പ്രിയ കൊലപാതകം: പ്രതിയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമിഷണര്‍

ശ്യാംജിതില്‍ നിന്ന് കൂടുതല്‍ അറിയാനുണ്ട്. പൊന്നാനിക്കാരനായ സുഹൃത്തിനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നോ എന്ന കാര്യവും അന്വേഷിക്കും. പ്രണയം നിരസിച്ചതിന്റെ പകയില്‍ ഇയാള്‍ ചെയ്തതെല്ലാം പൊലീസ് വിലയിരുത്തുന്നു. കൊലയ്ക്ക് മുമ്പ് ചില സിനിമകള്‍ കണ്ട് ആസൂത്രണം നടത്തി. ഒന്നരമാസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്നും കമിഷണര്‍ വ്യക്തമാക്കി.

Keywords: Panoor Vishnu Priya's murder case: City police commissioner says further investigation will be done on accused, Thalassery, News, Murder case, Accused, Police, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia