Protest | ഹാജര്‍ പരിശോധിക്കാനെത്തിയ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ അപമാനിച്ചതായി പരാതി; അധ്യാപകനെ വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയില്‍ തടഞ്ഞുവെച്ചു

 



പാലക്കാട്: (www.kvartha.com) ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ അപമാനിച്ചെന്ന പരാതിയില്‍ അധ്യാപകനെ വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയില്‍ തടഞ്ഞുവെച്ചു. വിക്ടോറിയ കോളജിലാണ് സംഭവം. ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ഹാജര്‍ പരിശോധിക്കാന്‍ വന്നപ്പോള്‍, ആക്ഷേപിച്ചുവെന്ന് ആരോപിച്ചായിരുന്നു വിദ്യാര്‍ഥികളുടെ നടപടി. 

Protest | ഹാജര്‍ പരിശോധിക്കാനെത്തിയ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ അപമാനിച്ചതായി പരാതി; അധ്യാപകനെ വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയില്‍ തടഞ്ഞുവെച്ചു


ബി.കോം വിഭാഗത്തിലെ അധ്യാപകന്‍ ഡോ.ബിനു കുര്യനെതിരെയായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം ചേരുന്ന കൗന്‍സിലില്‍ വിഷയം ചര്‍ച ചെയ്യാം എന്നുറപ്പ് പറഞ്ഞതോടെ, വിദ്യാര്‍ഥികള്‍ അധ്യാപകനെ പുറത്തുവിടുകയായിരുന്നു.

Keywords:  News,Kerala,State,palakkad,Students,Assault,Teacher,Local-News, Palakkad: Teacher locked in classroom by the students in Victoria college 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia