Follow KVARTHA on Google news Follow Us!
ad

Killed | പാലക്കാട് 39 കാരന്‍ വെട്ടേറ്റ് മരിച്ചു; പിന്നാലെ പിതാവ് തൂങ്ങി മരിച്ച നിലയില്‍

Palakkad: Man hanged himself after killing youth#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പാലക്കാട്: (www.kvartha.com) വിത്തനശ്ശേരിയില്‍  39 കാരന്‍ വെട്ടേറ്റ് മരിച്ചു. പിന്നാലെ പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നടക്കാവ് സ്വദേശി ബാലകൃഷ്ണന്‍(65) മകന്‍ മുകുന്ദനെ വെട്ടിക്കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രിയോടെയാണ് പരിസരവാസികളെ നടുക്കിയ സംഭവം. രാവിലെ വീട്ടിലെത്തിയ ബന്ധുക്കള്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവിവാഹിതനും കടുത്ത പ്രമേഹ രോഗിയുമായിരുന്ന മകനെ ഒറ്റയ്ക്ക് നോക്കാന്‍ കഴിയില്ലെന്ന് പിതാവ് പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. 

News,Kerala,State,palakkad,Local-News,Killed,died,Crime,Suicide, Police, hospital, Palakkad: Man hanged himself after killing youth


ബാലകൃഷ്ണന്റെ ഭാര്യ ആറ് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. ഇളയ മകന്‍ സതീഷ് കുമാര്‍ കോയമ്പതൂരില്‍ റെയില്‍വേ ജോലിക്കാരനാണ്. മകള്‍ ശ്രുതി വിവാഹിതയുമാണ്. നെന്മാറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ സമീപത്തെ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. തുടരന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

             
News,Kerala,State,palakkad,Local-News,Killed,died,Crime,Suicide, Police, hospital, Palakkad: Man hanged himself after killing youth


Keywords: News,Kerala,State,palakkad,Local-News,Killed,died,Crime,Suicide, Police, hospital, Palakkad: Man hanged himself after killing youth

Post a Comment