Award | പി ശാദുലി സ്മാരക പുരസ്കാരം എംകെ അശ്റഫിന്

 


വാണിമേൽ: (www.kvartha.com)  സംസ്ഥാന തലത്തിൽ പ്രവർത്തിച്ചുവരുന്ന മുർശിദീ ഇശൽ ബിഷാറ കലാസാഹിത്യ സംഘം വർഷംതോറും നൽകി വരാറുള്ള മുർശിദീ പുരസ്കാരത്തിന് ഈ വർഷം കേരള മാപിള കലാ അകാഡമി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എംകെ അശ്‌റഫ് അർഹനായി. കലാസാംസ്കാരിക രംഗങ്ങളിലും മാധ്യമ പ്രവർത്തന രംഗത്തും നൽകിയ മികച്ച സംഭാവന പരിഗണിച്ചാണ് അശ്‌റഫിന് അവാർഡ് നൽകുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ വടകര പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
            
Award | പി ശാദുലി സ്മാരക പുരസ്കാരം എംകെ അശ്റഫിന്

പ്രഭാഷകനും എഴുത്തുകാരനും രാഷ്ട്രീയ നേതാവും ആയിരുന്ന പി ശാദുലിയുടെ സ്മരണക്കാണ് ഇത്തവണ പുരസ്കാരം നൽകുന്നത്. മാപിള കവികളായ എംഎച് വള്ളുവങ്ങാട്, ഒഎം കരുവാരക്കുണ്ട്, മൊയ്തു മാസ്റ്റർ വാണിമേൽ, ശാദുലിയുടെ മകൻ പി മുനീർ മാസ്റ്റർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് ഈ മാസം 24ന് നാദാപുരം കക്കംവെള്ളിയിൽ നടക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് ബശീർ അലി ശിഹാബ് തങ്ങൾ സമ്മാനിക്കും.

രണ്ടര പതിറ്റാണ്ടിലേറെയായി ചന്ദ്രിക റിപോർടറായി പ്രവർത്തിച്ചുവരുന്ന അശ്‌റഫ് കേരള പത്രപ്രവർത്തക അസോസിയേഷൻ വടകര താലൂക് പ്രസിഡണ്ട്, ശിഹാബ് തങ്ങൾ ഫൗൻഡേഷൻ നാദാപുരം മണ്ഡലം ചെയർമാൻ, ലഹരി നിർമാർജന സമിതി നാദാപുരം മണ്ഡലം പ്രസിഡണ്ട്, മീഡിയ വിഷൻ ചീഫ് എഡിറ്റർ, വാണിമേൽ എംയുപി സ്കൂൾ പി ടി എ പ്രസിഡണ്ട്, വാണിമേൽ ക്രസന്റ് ഹയർ സെകൻഡറി സ്കൂൾ, ദാറുൽഹുദാ ടിടിഐ മാനജിംഗ് കമിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു വരികയാണ്. ഗായകനും ഗാനരചയിതാവുമായ ഇദ്ദേഹം വിവിധ ജില്ലാ സബ് ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ മാപ്പിള കലകളുടെ വിധി കർത്താവാണ്. വാണിമേൽ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.

Keywords:  P Shaduli Memorial Award to MK Ashraf, Kerala, Kannur, Award, News, Report, Panchayath.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia