INS Arihant | വിജയകരമായി പരീക്ഷിച്ച് ഐ എന്‍ എസ് അരിഹന്ത് ബാലിസ്റ്റിക് മിസൈല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ ആണവ അന്തര്‍വാഹിനിയായ ഐഎന്‍എസ് അരിഹന്തില്‍ നിന്നുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം (എസ്എല്‍ബിഎം) വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം. ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ച നടത്തിയ പരീക്ഷണത്തില്‍ മിസൈല്‍ ലക്ഷ്യസ്ഥാനം കണ്ടുവെന്നും മന്ത്രാലയം വ്യക്തമാക്കി.

INS Arihant | വിജയകരമായി പരീക്ഷിച്ച് ഐ എന്‍ എസ് അരിഹന്ത് ബാലിസ്റ്റിക് മിസൈല്‍

ഇതോടെ സംവിധാനത്തിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാനായി. ഐഎന്‍എസ് അരിഹന്തിന്റെ മികവ് ഇന്‍ഡ്യയുടെ സൈനികശേഷി തെളിയിക്കുന്നതാണെന്നും രാജ്യത്തിന്റെ ആണവായുധശേഷി ഊട്ടിയുറപ്പിക്കുമെന്നും പ്രതിരോധമന്ത്രാലയം അഭിപ്രായപ്പെട്ടു.

ഐഎന്‍എസ് അരിഹന്ത് s2 സ്ട്രാറ്റജിക് സ്‌ട്രൈക് നൂക്ലിയര്‍ അന്തര്‍വാഹിനി 2009 ജൂലൈ 26 ന് കാര്‍ഗില്‍ വിജയ് ദിവസിന്റെ വാര്‍ഷികത്തിലാണ് നീറ്റിലിറക്കിയത്. യുഎസ്, റഷ്യ, ബ്രിടന്‍, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളുള്‍പെടെ ആണവ അന്തര്‍വാഹിനി കൈവശമുള്ള ആറാമത്തെ രാജ്യമാണ് ഇന്‍ഡ്യ.

 

Keywords: Nuclear sub INS Arihant test fires ballistic missile, National, News, Technology, Business, Researchers, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia