No teachers | അധ്യയനം തുടങ്ങിയിട്ട് 2 മാസമായിട്ടും കടമ്പൂര്‍ സ്‌കൂളില്‍ അധ്യാപകരില്ല; ആശങ്കയില്‍ വിദ്യാർഥികളും രക്ഷിതാക്കളും

 


കണ്ണൂര്‍: (www.kvartha.com) കടമ്പൂര്‍ ഹയര്‍ സെകൻഡറി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ് ബാചില്‍ ബി വണ്‍ ഡിവിഷനില്‍ ക്ലാസ് ആരംഭിച്ച് രണ്ടു മാസമായിട്ടും ഫിസിക്‌സ്, കണക്ക്, സംസ്‌കൃതം വിഷയങ്ങളില്‍ അധ്യാപകരില്ലാത്തതിനാല്‍ ഇതുവരെ ക്ലാസ് നടന്നിട്ടില്ലെന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
  
No teachers | അധ്യയനം തുടങ്ങിയിട്ട് 2 മാസമായിട്ടും കടമ്പൂര്‍ സ്‌കൂളില്‍ അധ്യാപകരില്ല; ആശങ്കയില്‍ വിദ്യാർഥികളും രക്ഷിതാക്കളും

പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഇനി ഏതാനും മാസങ്ങള്‍ മാത്രമേയുള്ളൂ. അധ്യാപകരെ നിയമിച്ചില്ലെങ്കില്‍ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സപ്തംബര്‍ 28ന് രക്ഷിതാക്കള്‍ ഹയര്‍ സെകൻഡറി വിദ്യാഭ്യാസ മേഖലാ ഉപമേധാവിക്ക് രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. അധ്യാപകരെ നിയമിക്കണമെന്ന് ഒക്ടോബര്‍ ഏഴിന് മേഖലാ ഉപമേധാവി മാനജര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അദ്ദേഹം അത് പാലിക്കുന്നില്ലെന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും ആരോപിച്ചു.

അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ബാലാവകാശ കമീഷനും പരാതി നല്‍കുമെന്നും ഇവര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പിടിഎ പ്രതിനിധി വിഎം ദേവരാജന്‍, പുണ്യതീര്‍ത്ഥ എന്‍കെ, ചിന്മയി ദേവ്, സികെ നിഹാല്‍, സി ശ്രീലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia