BJP MLA | 'മുസ്ലിംകൾ ലക്ഷ്മി ദേവിയെ ആരാധിക്കുന്നില്ല, അവർ സമ്പന്നരല്ലേ?'; ബിജെപി എംഎൽഎയുടെ 'വാദങ്ങൾ' വിവാദമായി; കോലം കത്തിക്കലും പ്രതിഷധവും

 


പട്‌ന: (www.kvartha.com) ബിഹാർ ബിജെപി എംഎൽഎ ലാലൻ പാസ്വാന്റെ ഹിന്ദു ദൈവങ്ങളെ കുറിച്ചുള്ള പ്രസ്താവനകൾ വിവാദമായി. ദീപാവലി ദിനത്തിൽ ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്യുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. 'ലക്ഷ്മീ ദേവിയെ ആരാധിച്ചാൽ മാത്രം നമുക്ക് സമ്പത്ത് ലഭിക്കുമെങ്കിൽ മുസ്ലിംകളിൽ കോടീശ്വരന്മാർ ഉണ്ടാകുമായിരുന്നില്ല. മുസ്ലീങ്ങൾ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നില്ല, അവർ സമ്പന്നരല്ലേ? മുസ്ലിംകൾ സരസ്വതി ദേവിയെ ആരാധിക്കുന്നില്ല, മുസ്ലിംകൾക്കിടയിൽ വിദ്യാസമ്പന്നരില്ലേ? അവർ ഐഎഎസോ ഐപിഎസോ ആകുന്നില്ലേ?', ഭഗൽപൂർ ജില്ലയിലെ പിർപൈന്തി നിയമസഭാ മണ്ഡലത്തിലെ എംഎൽഎയായ ലാലൻ പാസ്വാൻ ചോദിക്കുന്നു.
                             
BJP MLA | 'മുസ്ലിംകൾ ലക്ഷ്മി ദേവിയെ ആരാധിക്കുന്നില്ല, അവർ സമ്പന്നരല്ലേ?'; ബിജെപി എംഎൽഎയുടെ 'വാദങ്ങൾ' വിവാദമായി; കോലം കത്തിക്കലും പ്രതിഷധവും

'ആത്മാവ്, പരമാത്മാവ്', എന്ന ആശയം ജനങ്ങളുടെ വിശ്വാസം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. 'നിങ്ങൾക്ക് വിശ്വാസം ഉണ്ടെങ്കിൽ അത് ദേവതയാണ്, ഇല്ലെങ്കിൽ അത് വെറും ശിലാവിഗ്രഹമാണ്. ദേവന്മാരിലും ദേവതകളിലും വിശ്വസിക്കണോ വേണ്ടയോ എന്നത് നമ്മളാണ് തീരുമാനിക്കേണ്ടത്. യുക്തിസഹമായ ഒരു നിഗമനത്തിലെത്താൻ നാം ശാസ്ത്രീയ അടിത്തറയിൽ ചിന്തിക്കണം. നിങ്ങൾ ഇത്തരം കാര്യങ്ങൾ വിശ്വസിക്കുന്നത് നിർത്തിയാൽ, നിങ്ങളുടെ ബൗദ്ധിക ശേഷി വർധിക്കും.

ബജ്‌റംഗബലി ശക്തിയുള്ളതും കരുത്ത് നൽകുന്നതുമാണെന്ന് വിശ്വസിക്കപ്പെടുന്നു. മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ ബജ്‌റംഗബലിയെ ആരാധിക്കുന്നില്ല. അവർ ശക്തരല്ലേ? നിങ്ങൾ ഇത്തരം കാര്യങ്ങൾ വിശ്വസിക്കുന്നത് നിർത്തുന്ന ദിവസം ഇതെല്ലാം അവസാനിക്കും', പാസ്വാനെ ഉദ്ധരിച്ച് എൻഡിടിവി റിപോർട് ചെയ്തു. അതേസമയം ഭഗൽപൂരിലെ ഷെർമാരി ബസാറിൽ എംഎൽഎയ്‌ക്കെതിരെ പ്രതിഷേധം നടക്കുകയും അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലും എംഎൽഎയെ അനുകൂലിച്ചും പ്രതികൂലിച്ചും ചർചകൾ കൊഴുക്കുകയാണ്.

Keywords: Muslims Don't Worship Lakshmi. Aren't They Rich?' BJP MLA Sparks Row, National, News, Top-Headlines,Latest-News,Patna,Bihar,Muslim,BJP,MLA,Report,Social Media.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia