Aircraft Crashes Off | പരിശോധനകളുടെ ഭാഗമായി പറക്കുന്നതിനിടെ അപകടം; നാവിക സേനയുടെ യുദ്ധവിമാനം കടലില്‍ തകര്‍ന്നുവീണു; പാരചൂടില്‍ രക്ഷപ്പെട്ട് പൈലറ്റ്

 



പനജി: (www.kvartha.com) ഗോവയില്‍ നാവികസേനയുടെ മിഗ് 29 കെ യുദ്ധവിമാനം കടലില്‍ തകര്‍ന്നു വീണു. പതിവ് പരിശോധനകളുടെ ഭാഗമായി പറക്കുന്നതിനിടെയാണ് വിമാനം തകര്‍ന്നത്. നാവികസേന കേന്ദ്രത്തിലേക്ക് മടങ്ങുന്നതിനിടെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

തകര്‍ന്നുവീഴുന്നതിന് മുന്‍പ് പാരചൂടിന്റെ സഹായത്തോടെ പൈലറ്റ് രക്ഷപ്പെട്ടു. പൈലറ്റിനെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചതായും ആരോഗ്യ നില തൃപ്തികരമാണെന്നും നാവികസേന അറിയിച്ചു. സംഭവത്തെക്കുറിച്ച്
നാവിക സേന അന്വേഷണം ആരംഭിച്ചു. 

Aircraft Crashes Off | പരിശോധനകളുടെ ഭാഗമായി പറക്കുന്നതിനിടെ അപകടം; നാവിക സേനയുടെ യുദ്ധവിമാനം കടലില്‍ തകര്‍ന്നുവീണു; പാരചൂടില്‍ രക്ഷപ്പെട്ട് പൈലറ്റ്


ഈ വര്‍ഷം ജൂലൈയില്‍ രാജസ്താനില്‍ മിഗ് 21 ട്രെയിനര്‍ വിമാനം തകര്‍ന്ന് വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചിരുന്നു. വിങ് കമാന്‍ഡര്‍ എം റാണയും ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് അദ്വിതീയ ബാലുമാണ് മരിച്ചത്. ഐഎഎഫിന്റെ ഇരട്ട സീറ്റുള്ള മിഗ് -21 ട്രെയിനര്‍ വിമാനം രാജസ്താനിലെ ഉതര്‍ലായ് എയര്‍ ബേസില്‍ നിന്ന് പരിശീലനത്തിനായി പറന്നതായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ഇന്‍ഡ്യന്‍ വ്യോമസേന (ഐഎഎഫ്) പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്ന് സര്‍വീസുകളുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉള്‍പെട്ട അപകടങ്ങളില്‍ 42 പ്രതിരോധ ഉദ്യോഗസ്ഥര്‍ മരിച്ചതായി മാര്‍ചില്‍ പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് രാജ്യസഭയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മൊത്തം വിമാനാപകടങ്ങളുടെ എണ്ണം 45 ആയിരുന്നു, അതില്‍ 29 എണ്ണം IAF ന്റെ പ്ലാറ്റ്‌ഫോമുകളില്‍ ഉള്‍പെടുന്നു.

Keywords:  News,National,India,Goa,Accident,Air Plane,Pilot,Sea, MiG 29K fighter aircraft crashes off Goa coast, pilot safe
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia