Court | സങ്കടം ബോധിപ്പിക്കാനുണ്ടെന്ന് പറഞ്ഞ് ഷേവിങ് കത്തിയുയര്‍ത്തി പരിഭ്രാന്തി സൃഷ്ടിച്ച് കോടതി മുറിക്കുള്ളിലെ പ്രതിക്കൂട്ടില്‍ ഓടിക്കയറി യുവാവ്; പിന്നീട് സംഭവിച്ചത്

 


കോട്ടയം: (www.kvartha.com) സങ്കടം ബോധിപ്പിക്കാനുണ്ടെന്ന് പറഞ്ഞ് ഷേവിങ് കത്തിയുയര്‍ത്തി പരിഭ്രാന്തി സൃഷ്ടിച്ച് കോടതി മുറിക്കുള്ളിലെ പ്രതിക്കൂട്ടില്‍ ഓടിക്കയറി യുവാവ്. ബുധനാഴ്ച രാവിലെ ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം.

തനിക്ക് ഒരു പരാതി പറയാനുണ്ടെന്ന് വിളിച്ച് പറഞ്ഞായിരുന്നു ഇയാള്‍ കോടതി മുറിക്കുള്ളിലെ പ്രതിക്കൂട്ടില്‍ കയറിയത്. രാവിലെ പതിനൊന്നുമണിയോടെ മജിസ്‌ട്രേറ്റ് ജി പത്മകുമാര്‍ കോടതിയില്‍ എത്തിയ ശേഷമാണ് സംഭവം.

മജിസ്‌ട്രേറ്റ് കോടതിയിലെത്തിയതിന് പിന്നാലെ ഷേവിങ് കത്തിയുയര്‍ത്തി തോടനാല്‍ സ്വദേശി സാജന്‍ (45) ആണ് കോടതി മുറിയിലേക്ക് ഒടിക്കയറി പ്രതിക്കൂട്ടില്‍ കയറി, തനിക്കൊരു സങ്കടം ബോധിപ്പിക്കാനുണ്ടെന്ന് കോടതിയെ അറിയിച്ചത്.

ഇതിനിടെ ഇയാളെ പിടിച്ച് മാറ്റാനും കത്തി വാങ്ങാനും കോടതിയിലുണ്ടായിരുന്ന പൊലീസുകാര്‍ മുന്നോട്ടു വന്നെങ്കിലും കഴുത്ത് മുറിക്കുമെന്ന് പറഞ്ഞ് സാജന്‍ ഭീഷണി മുഴക്കുകയായിരുന്നു. ഇതോടെ പൊലീസുകാര്‍ പിന്‍വാങ്ങി. 

Court | സങ്കടം ബോധിപ്പിക്കാനുണ്ടെന്ന് പറഞ്ഞ് ഷേവിങ് കത്തിയുയര്‍ത്തി പരിഭ്രാന്തി സൃഷ്ടിച്ച് കോടതി മുറിക്കുള്ളിലെ പ്രതിക്കൂട്ടില്‍ ഓടിക്കയറി യുവാവ്; പിന്നീട് സംഭവിച്ചത്


തുടര്‍ന്ന് തനിക്കൊരു പരാതി ബോധിപ്പിക്കാനുണ്ടെന്ന് ഇയാള്‍ കോടതിയെ അറിയിച്ചു. താന്‍ മുമ്പ് നിരവധി കേസുകളില്‍ പ്രതിയാണെന്നും എന്നാല്‍, ഇപ്പോള്‍ മാന്യമായാണ് ജീവിക്കുന്നതെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ പൊലീസ് തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഇയാള്‍ കോടതിയോട് പരാതിപ്പെട്ടു.

സിഐക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ പൊലീസ് തന്നെ വേട്ടയാടുകയാണെന്ന് സാജന്‍ പറഞ്ഞു. പരാതി നല്‍കിയന്റെ പേരില്‍ തന്നെ കഞ്ചാവ് കേസില്‍ കുടുക്കി. തന്റെ പോകറ്റിലേക്ക് ബലം പ്രയോഗിച്ച് കഞ്ചാവ് ഇട്ടശേഷം പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയായിരുന്നു.

ഉപജീവനത്തിനായി ഓടോറിക്ഷ ഓടിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നത്. എന്നാല്‍, അത് പൊലീസ് പിടിച്ചെടുത്തു. ഇതോടെ ജീവിക്കാന്‍ മറ്റ് മാര്‍ഗമില്ലാതായെന്നും സാജന്‍ പരാതിപ്പെട്ടു. സാജന്റെ പരാതി കേട്ട കോടതി കേസ് പരിഗണിക്കാമെന്നും നടപടി സ്വീകരിക്കാമെന്നും പറഞ്ഞ ശേഷമാണ് അയാള്‍ പ്രതിക്കൂട്ടില്‍ നിന്നും ഇറങ്ങിയത്.

Keywords: Man enters court with a shaving knife and complaint against police, Kottayam, News, Local News, Court, Police, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia