Madras HC | ഫ്രീ ഫയർ, പബ്ജി തുടങ്ങിയ അക്രമാസക്തമായ ഓൺലൈൻ ഗെയിമുകൾക്ക് പൂർണമായും പൂട്ടിടാൻ മദ്രാസ് ഹൈകോടതി; സ്വമേധയാ നടപടികൾ ആരംഭിച്ചു

 



മധുര: (www.kvartha.com) ഫ്രീ ഫയർ, പബ്ജി തുടങ്ങിയ അക്രമാസക്തമായ ഓൺലൈൻ ഗെയിമുകൾക്ക് കൗമാരപ്രായക്കാർ അടിമപ്പെടുന്നതിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച്. വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക് (VPN) ആപ്ലികേഷനുകളുടെ ഉപയോഗവും നിരോധിച്ച ഗെയിമുകളെ പറ്റിയുള്ള ട്യൂടോറിയലുകൾ പ്രസിദ്ധീകരിക്കുന്ന യൂട്യൂബ് ചാനലുകളും നിയന്ത്രിക്കുന്നതിന് കോടതി സ്വമേധയാ നടപടികൾ ആരംഭിച്ചു. ഇത്തരം ഗെയിമുകളുടെ ഭവിഷ്യത്തുക്കളെ കുറിച്ച് സ്കൂളുകളിലും കോളജുകളിലും ബോധവൽക്കരണ ക്യാംപുകൾ സംഘടിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർകാരുകളോട് കോടതി ആവശ്യപ്പെട്ടു.
             
Madras HC | ഫ്രീ ഫയർ, പബ്ജി തുടങ്ങിയ അക്രമാസക്തമായ ഓൺലൈൻ ഗെയിമുകൾക്ക് പൂർണമായും പൂട്ടിടാൻ മദ്രാസ് ഹൈകോടതി; സ്വമേധയാ നടപടികൾ ആരംഭിച്ചു


ജസ്റ്റിസുമാരായ ആർ മഹാദേവൻ, ജെ സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഒരു സ്ത്രീ നൽകിയ ഹേബിയസ് കോർപസ് ഹർജി പരിഗണിച്ചതിന് ശേഷം നടപടികൾ ആരംഭിച്ചത്. ഫ്രീ ഫയർ ഗെയിം കളിക്കുന്നതിനിടെ പരിചയപ്പെട്ട ഒരാളോടൊപ്പം തന്റെ കൗമാരക്കാരിയായ മകൾ ഒളിച്ചോടിയതായി പരാതിക്കാരി പറഞ്ഞു. പിന്നീട് പെൺകുട്ടിയെ കണ്ടെത്തി, എന്നാൽ തങ്ങളുടെ കുട്ടികളും ഇത്തരം ഗെയിമുകൾക്ക് അടിമകളാണെന്ന് വാദത്തിനിടെ നിരവധി അഭിഭാഷകർ പരാതിപ്പെട്ടതായി ജഡ്‌ജുമാർ ചൂണ്ടിക്കാട്ടി.

സുരക്ഷാ കാരണങ്ങളാൽ 2022 ഫെബ്രുവരി 14-ന് കേന്ദ്രസർകാർ നിരോധിച്ചിട്ടും ഇത്തരം ഓൺലൈൻ ഗെയിമുകൾ പൈറേറ്റഡ് വെബ്‌സൈറ്റുകളിൽ എളുപ്പത്തിൽ ലഭ്യമാണെന്ന് ബെഞ്ച് പറഞ്ഞു. ഇതിനായി പ്ലേ സ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാവുന്ന വിപിഎൻ ആപ്ലികേഷനുകളിലൂടെ മറ്റൊരു രാജ്യത്തിന്റെ സെർവർ ഉപയോഗിക്കുന്നു.

ഈ ഗെയിമുകളിൽ വെടിക്കോപ്പുകൾ വാങ്ങുന്നതിനും കൂടുതൽ ലെവലുകൾ അൺലോക് ചെയ്യുന്നതിനും മറ്റ് ഫീചറുകൾക്കുമായി പണം ഈടാക്കുന്നു. ഇതിനായി കുട്ടികളും യുവാക്കളും രക്ഷിതാക്കളിൽ നിന്ന് പണം ആവശ്യപ്പെടുന്നു, പണം മോഷ്ടിക്കുന്നതിനോ അല്ലെങ്കിൽ പണം ലഭിക്കാതെ വരുമ്പോൾ ആത്മഹത്യ ചെയ്യുന്നതിനോ കാരണമാകുന്നു, ഗെയിമുകളിലൂടെയുള്ള കോളുകളോ സന്ദേശങ്ങളോ കണ്ടെത്താൻ കഴിയില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

അക്രമാസക്തവും ആസക്തി ഉളവാക്കുന്നതുമായ ഗെയിമുകൾ ശാരീരികമായും മാനസികമായും ബാധിക്കുകയും പഠനത്തിൽ ശ്രദ്ധ നഷ്ടപ്പെടുകയും ചെയ്യുന്നുവെന്നു പറഞ്ഞ ജഡ്ജുമാർ, വിലക്കുണ്ടായിട്ടും ഗെയിമുകൾ അനുവദിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദമായ റിപോർട് സമർപിക്കാൻ കേന്ദ്ര-സംസ്ഥാന സർകാരുകളോട് നിർദേശിച്ചു.

Keywords: Madras HC initiates suo motu proceedings to regulate ‘violent’ online games, National,News,New Delhi,Top-Headlines,Latest-News,High-Court,Chennai,Report, Online game, Government.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia