Shura Bridge | തീരവുമായി ചെങ്കടലിലെ ദ്വീപിനെ ബന്ധിപ്പിക്കുന്നു; സഊദി അറേബ്യയില്‍ വിനോദസഞ്ചാരത്തിനുള്ള ഏറ്റവും വലിയ കടല്‍പാലം 'ശൂറ' ഗതാഗതത്തിനായി തുറന്നു

 



ജിദ്ദ: (www.kvartha.com) സഊദി അറേബ്യയില്‍ വിനോദസഞ്ചാരത്തിനുള്ള ഏറ്റവും വലിയ കടല്‍പാലം 'ശൂറ' ഗതാഗതത്തിനായി തുറന്നു കൊടുത്തു. ചെങ്കടല്‍ വിനോദസഞ്ചാര മേഖലയിലെ സുപ്രധാനമായ ഒരു ദ്വീപുമായി കരയെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. റെഡ്‌സീ ടൂറിസം പദ്ധതിയുടെ ഭാഗമാണ് ശൂറ പാലം. റെഡ്‌സീ ഡെവലപ്‌മെന്റ് കംപനിയാണ് പാലത്തിന്റെ നിര്‍മാണം നടത്തിയത്.

പ്രദേശത്തിന്റെ സ്വാഭാവിക പരിസ്ഥിതിയെ പരിഗണിച്ച് പവിഴപ്പുറ്റുകളും കണ്ടല്‍ക്കാടുകളും കണക്കിലെടുത്താണ് പാലത്തിന്റെ രൂപകല്‍പന. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് തന്നെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. വിവിധതരം സസ്യജാലങ്ങളാല്‍ സമ്പന്നവും മനോഹരവുമായ ഭൂപ്രകൃതിയിലൂടെ വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് ടൂറിസ്റ്റുകളെ നയിക്കുന്ന പാതയാണ് ഈ പാലം.

Shura Bridge | തീരവുമായി ചെങ്കടലിലെ ദ്വീപിനെ ബന്ധിപ്പിക്കുന്നു; സഊദി അറേബ്യയില്‍ വിനോദസഞ്ചാരത്തിനുള്ള ഏറ്റവും വലിയ കടല്‍പാലം 'ശൂറ' ഗതാഗതത്തിനായി തുറന്നു


3.3 ചതുരശ്ര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലത്തില്‍ ഇലക്ട്രിക് കാറുകള്‍ക്കും സൈകിളുകള്‍ക്കും പ്രത്യേകം ട്രാകുകളും കടലിനോട് ചേര്‍ന്ന് നടന്നുപോകാന്‍ പറ്റുന്ന കാല്‍നട പാതയും ഒരുക്കിയിട്ടുണ്ട്. പല തരത്തിലുള്ള ലാന്‍ഡ്സ്‌കേപിങ് പ്രവര്‍ത്തനങ്ങളിലൂടെ പാലം മനോഹരമാക്കും. പരിസ്ഥിതി സംരക്ഷണം എന്ന ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് തന്നെ പാലത്തില്‍ പ്രകൃതിദത്ത വിളക്കുകളാണ് ഉപയോഗിക്കുന്നത്.

ദ്വീപിലെ 11 റിസോര്‍ടുകളുടെയും അവിടെയുള്ള നിരവധി ഇതര താമസ കേന്ദ്രങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ശൂറ പാലം പ്രധാന പങ്കുവഹിക്കും.

Keywords:  News,World,international,Jeddah,Travel & Tourism,Travel,Transport,Saudi Arabia,Gulf,Top-Headlines, Largest tourist sea bridge in Saudi Arabia, opened ‘Shura’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia