Found Dead | തനിച്ചു താമസിച്ച് വരികയായിരുന്ന വയോധിക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

 



കോഴിക്കോട്: (www.kvartha.com) താമരശ്ശേരി പരപ്പന്‍പൊയില്‍ തനിച്ചു താമസിച്ച് വരികയായിരുന്ന വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പുതിയോട്ടില്‍ മൈഥിലി (67)യാണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് സംശയിക്കുന്നതായി സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Found Dead | തനിച്ചു താമസിച്ച് വരികയായിരുന്ന വയോധിക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍


മകന്‍ ഷാജി വയനാട്ടില്‍ ജോലിക്ക് പോയതിനെ തുടര്‍ന്ന് ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു താമസമെന്ന് അയല്‍വാസികള്‍ പറഞ്ഞു. കഴിഞ്ഞ നാല് ദിവസത്തിലധികമായി വീട്ടില്‍ മൈഥിലി അല്ലാതെ മറ്റാരുമുണ്ടായിരുന്നില്ലെന്നാണ് വിവരം. വിവാഹിതയായ മകള്‍ മിനി കൊയിലാണ്ടിയിലാണ് താമസം. 

താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിലേക്ക് മാറ്റി.

Keywords:  News,Kerala,State,Kozhikode,Found Dead,Local-News,Police,Death, Kozhikode: Elderly woman found dead inside house
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia