Shigella | കോഴിക്കോട്ട് വീണ്ടും ഷിഗെല സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

 



കോഴിക്കോട്: (www.kvartha.com) ജില്ലയില്‍ വീണ്ടും ഷിഗെല രോഗം സ്ഥിരീകരിച്ചു. കാരശ്ശേരി പഞ്ചായതില്‍ ഒന്ന്, 18 വാര്‍ഡുകളിലെ രണ്ട് കുട്ടികള്‍ക്കാണ് ബാക്ടീരിയ റിപോര്‍ട് ചെയ്തത്. ആറും പത്തും വയസുള്ള ആണ്‍കുട്ടികളിലാണ് ബാക്ടീരിയ സ്ഥിരീകരിച്ചത്.

ഇതില്‍ 10 വയസുകാരനെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഇവരുടെ കുടുംബാഗങ്ങളില്‍ ചിലര്‍ക്കും രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 

Shigella | കോഴിക്കോട്ട് വീണ്ടും ഷിഗെല സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി


പഞ്ചായതുമായി ചേര്‍ന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്തിലെ ഭക്ഷണശാലകള്‍, ഇറച്ചികടകള്‍, മീന്‍മാര്‍കറ്റ് എന്നിവിടങ്ങളില്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന തുടങ്ങി. എല്ലാ വാര്‍ഡുകളിലും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും.

വയറിളക്കത്തിന് പുറമെ വയറുവേദനയും ചര്‍ദിയുമുണ്ടാവുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. മലിന ജലത്തിലൂടെ ബാക്ടാരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗെലയ്ക്ക് കാരണം. കഠിനമായ പനി കൂടി വരുന്നതുകൊണ്ട് രോഗം മൂര്‍ഛിക്കുകയും ചെയ്യുന്നു. ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക എന്നതാണ് രോഗത്തെ തടയാനുള്ള പ്രധാന മുന്‍കരുതല്‍. വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക. കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം എപ്പോഴും അടച്ച് വയ്ക്കാനും ശ്രദ്ധിക്കണം.

Keywords:  News,Kerala,State,Kozhikode,Disease,Health,Health & Fitness, Kozhikode: Again Shigella Case Reported  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia