Follow KVARTHA on Google news Follow Us!
ad

Aster Medcity | തലച്ചോറിലേക്കുള്ള രക്തക്കുഴലിൽ ബ്ലോക് അനുഭവപ്പെട്ട രോഗിക്ക് ശസ്ത്രക്രിയ കൂടാതെ പുതുജീവൻ; വീണ്ടും മികവിന്റെ ചരിത്രമെഴുതി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി; രോഗിയുടെ കയ്യിലൂടെ കരോടിഡ് സ്റ്റെന്റ് ഇടുന്നത് കേരളത്തിലാദ്യം

Kochi Aster Medcity writes history of excellence again #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി:  (www.kvartha.com) വീണ്ടും മികവിന്റെ ചരിത്രമെഴുതി കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി. തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന സുപ്രധാന ഞരമ്പിലുണ്ടായ ബ്ലോക് നീക്കാൻ കേരളത്തിൽ ആരും പരീക്ഷിച്ചിട്ടില്ലാത്ത ചികിത്സാരീതി വിജയകരമായി പൂർത്തിയാക്കിയാണ് ആരോഗ്യ രംഗത്ത് മെഡ്‌സിറ്റി മറ്റൊരു നേട്ടം കൈവരിച്ചത്. ഞരമ്പ് തുറക്കുന്ന ശസ്ത്രക്രിയക്ക് പകരം, രോഗിയുടെ കൈകളിലെ ജീവനാഡിയിലൂടെ സ്റ്റെന്റ് കടത്തിവിട്ട് കഴുത്തിലെ ബ്ലോക് നീക്കി രക്തയോട്ടം പുനഃസ്ഥാപിക്കുകയാണ് ആസ്റ്റർ മെഡ്‌സിറ്റിയിലെ ഡോക്ടർമാർ ചെയ്തത്. 
                       
Kochi Aster Medcity writes history of excellence again, Kerala,Kochi,News,Top-Headlines,hospital,Patient,Treatment,Doctor.

സാധാരണ ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസപ്പെടുത്തുന്ന ബ്ലോകുകൾ നീക്കാൻ ഈ ചികിത്സാരീതി ഉപയോഗിക്കാറുണ്ട്. കരോടിഡ് സ്റ്റെന്റിങ് എന്നറിയപ്പെടുന്ന ഈ രീതി തലച്ചോറിലേക്കുള്ള രക്തപ്രവാഹം സുഗമമാക്കാൻ ഉപയോഗിക്കുന്നത് കേരളത്തിൽ ആദ്യമായാണ്. തോപ്പുംപടി സ്വദേശിയായ 65 കാരനിലാണ് ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്.
      
Kochi Aster Medcity writes history of excellence again, Kerala,Kochi,News,Top-Headlines,Hospital,Patient,Treatment,Doctor

രോഗിയുടെ തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ഞരമ്പിൽ കഴുത്തിന്റെ ഭാഗത്തായിട്ടാണ് ബ്ലോക് ഉണ്ടായിരുന്നത്. ഗുരുതരമായ മസ്തിഷ്‌ക്കാഘാതത്തിന് കാരണമായേക്കാവുന്ന തടസമായിരുന്നു അത്. സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് സാധാരണഗതിയിൽ ഈ ഞരമ്പിലെ തടസങ്ങൾ നീക്കുന്നത്. പക്ഷെ, ഇവിടെ, രോഗിയുടെ വലതുകൈയിലൂടെ കടന്നുപോകുന്ന ജീവനാഡിയിൽ വളരെ നേർത്ത ഒരു മുറിവുണ്ടാക്കി. അതിലൂടെ ഒരു കുഴൽ കടത്തിവിട്ട് കഴുത്തിൽ ഒരു സ്റ്റെന്റ് ഇടുകയാണ് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ന്യൂറോളജി വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർ ചെയ്തത്.

സാധാരണ ശാസ്ത്രക്രിയകളേക്കാൾ എന്തുകൊണ്ടും സുരക്ഷിതമാണ് ഈ രീതി. ശരീരത്തിനകത്തോ പുറത്തോ രക്തസ്രാവം ഉണ്ടാകുന്നില്ല. രോഗിക്ക് അനുഭവിക്കേണ്ടി വരുന്ന വേദനയും വളരെ കുറവ്. കയ്യിലെ  മുറിവ് വളരെ നേർത്തതായതിനാൽ അണുബാധയൊന്നുമുണ്ടാകാതെ വളരെ പെട്ടെന്ന് ഉണങ്ങുകയും ചെയ്യുന്നു. സ്റ്റെന്റ് ഇട്ട് കഴിഞ്ഞാൽ പരമാവധി ആറ് മണിക്കൂർ വരെ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്യാം.

സാധാരണ ശസ്ത്രക്രിയയെ അപേക്ഷിച്ച്, ഈ രീതിയിൽ സ്റ്റെന്റ് ഇട്ട് കഴിഞ്ഞാലുടൻ രോഗിക്ക് എഴുന്നേറ്റ് നടക്കാൻ കഴിയുമെന്ന് ചികിത്സക്ക് നേതൃത്വം നൽകിയ സീനിയർ ന്യൂറോളജിസ്റ്റ് കൺസൽടൻറ് ഡോ. ബോബി വർക്കി മാരാമറ്റം പറഞ്ഞു. മുൻപ് ഹൃദയസംബന്ധമായ രോഗങ്ങൾക്കായിരുന്നു ഈ ചികിത്സ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ നാഡീസംബന്ധമായ രോഗങ്ങൾക്കും ഉപയോഗിക്കാമെന്ന് തെളിയിച്ചിരിക്കുന്നു. ഈ ചികിത്സ കഴിഞ്ഞാലുടൻ രോഗിക്ക് അതേ ദിവസം തന്നെ ഡിസ്ചാർജ് ആകാൻ സാധിക്കുമെന്നും  അദ്ദേഹം വ്യക്തമാക്കി.

ന്യൂറോളജി രംഗത്ത് ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കമാണെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ്  കേരള ആൻഡ് ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസീൻ പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച, ആധുനിക ചികിത്സാരീതികൾ ഇനിയും നമ്മുടെ നാട്ടിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഡോ. ബോബി വർക്കി മാരാമറ്റത്തിന് പുറമെ, കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ന്യൂറോളജി വിഭാഗത്തിലെ സീനിയർ കൺസൽടൻറ് (ഇന്റർവെൻഷണൽ ന്യൂറോളജി) ഡോ. രാധിക ലോലിത്കർ, സീനിയർ കൺസൾടൻറ് ഡോ. മാത്യു എബ്രഹാം എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചത്.

Keywords: Kochi Aster Medcity writes history of excellence again, Kerala,Kochi,News,Top-Headlines,Hospital,Patient,Treatment,Doctor.
< !- START disable copy paste -->

Post a Comment