HC Verdict | 'ബലാത്സംഗത്തിന് ശേഷം 4 വയസുകാരിയെ ജീവനോടെ വിടാൻ ദയ കാണിച്ചു'; പ്രതിയുടെ ജീവപര്യന്തം ഹൈകോടതി 20 വർഷത്തെ കഠിന തടവായി കുറച്ചു

 


ഭോപാൽ: (www.kvartha.com) ഇരയായ പെൺകുട്ടിയെ ജീവനോടെ വിടാൻ ദയ കാണിച്ചു എന്ന് നിരീക്ഷിച്ച് മധ്യപ്രദേശ് ഹൈകോടതിയുടെ ഇൻഡോർ ബെഞ്ച് ബലാത്സംഗ കേസിലെ പ്രതിയുടെ ജീവപര്യന്തം 20 വർഷത്തെ കഠിന തടവായി കുറച്ചു. നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സുബോധ് അഭ്യങ്കർ, ജസ്റ്റിസ് എസ്കെ പ്രതി എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് ബെഞ്ച് കണ്ടെത്തിയെങ്കിലും ജീവപര്യന്തം തടവ് ശിക്ഷ ഇളവ് ചെയ്യുന്നത് ഉചിതമാണെന്ന് വ്യക്തമാക്കി.
                             
HC Verdict | 'ബലാത്സംഗത്തിന് ശേഷം 4 വയസുകാരിയെ ജീവനോടെ വിടാൻ ദയ കാണിച്ചു'; പ്രതിയുടെ ജീവപര്യന്തം ഹൈകോടതി 20 വർഷത്തെ കഠിന തടവായി കുറച്ചു

2007-ൽ ഇൻഡോറിൽ നാലുവയസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ പ്രതിയായ രാം സിംഗ് (40) എന്നയാളുടെ തടവാണ് കോടതി ഇളവ് ചെയ്തത്. ഒരു കുടിലിൽ താമസിച്ചിരുന്ന രാം സിങ് പെൺകുട്ടിയെ ഒരു രൂപ തരാമെന്നു പറഞ്ഞ് അകത്തേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. പെൺകുട്ടിയുടെ മെഡികൽ റിപോർടിൽ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ട്. 2009 ഏപ്രിലിൽ അഡീഷണൽ സെഷൻസ് ജഡ്ജി (ഇൻഡോർ) ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഈ ഉത്തരവിനെ അദ്ദേഹം ചോദ്യം ചെയ്താണ് പ്രതി ഹൈകോടതിയെ സമീപിച്ചത്.

വാദം കേട്ട കോടതി, പ്രതിയുടെ ഹർജി ഭാഗികമായി അനുവദനീയമാണെന്നും നിയമാനുസൃതമായി 20 വർഷത്തെ തടവ് അനുഭവിക്കണമെന്നും വിധിച്ചു. പ്രതി ഇതിനോടകം 15 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയിട്ടുണ്ട്.

Keywords: ‘Kind enough to leave girl alive’: MP HC reduces assault convict’s life sentence, Bhoppal,National,News,Top-Headlines,High Court,Verdict,Assault,Madhya pradesh.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia