High court | ഗവര്‍ണറും വിസിമാരും തമ്മിലുള്ള തര്‍ക്കം ഹൈകോടതിയിലേക്ക്; 4 മണിക്ക് പ്രത്യേക സിറ്റിങ്; തുടര്‍ നടപടികള്‍ ഒറ്റക്കെട്ടായി നേരിടാന്‍ തീരുമാനം

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സര്‍മാരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ സമയ പരിധി അവസാനിച്ചെങ്കിലും ഒരാളും ഇതുവരെ രാജിവെച്ചില്ല.

ഗവര്‍ണറുടെ രാജി നിര്‍ദേശം തള്ളിയ വിസിമാര്‍ ഹൈകോടതിയെ സമീപിച്ചിരിക്കയാണ്. ഗവര്‍ണറുടെ രാജി ആവശ്യം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി അവധി ദിനമാണെങ്കിലും ഹൈകോടതി തിങ്കളാഴ്ച തന്നെ പരിഗണിക്കുമെന്നാണ് അറിയുന്നത്. വൈകിട്ട് നാല് മണിക്ക് പ്രത്യേക സിറ്റിങ് നടത്തും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിക്കുക.

High court | ഗവര്‍ണറും വിസിമാരും തമ്മിലുള്ള തര്‍ക്കം ഹൈകോടതിയിലേക്ക്; 4 മണിക്ക് പ്രത്യേക സിറ്റിങ്; തുടര്‍ നടപടികള്‍ ഒറ്റക്കെട്ടായി നേരിടാന്‍ തീരുമാനം

സാങ്കേതിക സര്‍വകലാശാല വി സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വി സിമാരോട് തിങ്കളാഴ്ച രാവിലെ 11.30-ന് മുമ്പായി രാജിവെക്കാനായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, രാജിക്കില്ലെന്ന് ആറ് വിസിമാര്‍ രേഖമൂലം ഗവര്‍ണറെ അറിയിച്ചു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വിസിമാര്‍ രാജ്ഭവനെ അറിയിക്കുകയും ചെയ്തു. എംജി, ഫിഷറീസ്, സാങ്കേതിക സര്‍വകലാശാല വിസിമാര്‍ ഒഴികെയുള്ളവരാണ് കത്ത് നല്‍കിയിട്ടുള്ളത്. തുടര്‍ന്നാണ് അവര്‍ കോടതിയെ സമീപിച്ചത്.

രാജിനിര്‍ദേശം ലഭിച്ച വൈസ് ചാന്‍സലര്‍മാര്‍ എല്ലാവരും കൊച്ചിയിലെത്തിയേക്കും. തുടര്‍ന്നുള്ള നടപടികള്‍ ഒറ്റക്കെട്ടായി നേരിടാനാണ് ഇവരുടെ തീരുമാനം. സംസ്ഥാന സര്‍കാരിന്റെ പൂര്‍ണ പിന്തുണയും ഇവര്‍ക്കുണ്ട്.

വി സിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. സംസ്ഥാനത്തെ സര്‍വകലാശാലകളെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഗവര്‍ണര്‍ക്കുള്ളതെന്നും ഇല്ലാത്ത അധികാരം ഗവര്‍ണര്‍ ഉണ്ടെന്ന് സ്ഥാപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജിവെക്കാന്‍ അനുവദിച്ച സമയം അവസാനിച്ച പശ്ചാത്തലത്തില്‍ തുടര്‍ നടപടികളിലേക്ക് ഗവണര്‍ പെട്ടെന്നുതന്നെ കടന്നേക്കും. സുപ്രീംകോടതി വിധി ഉയര്‍ത്തി വിസിമാരെ പുറത്താക്കാനുള്ള നീക്കം നടത്തിയേക്കുമെന്നാണ് സൂചന.

Keywords: Kerala Governor's order to VCs to quit challenged in high court amid row, Thiruvananthapuram, News, Politics, University, Resignation, Trending, Governor, Kerala, High Court of Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia