Eye testing camp | കണ്ണൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേത്രപരിശോധന ക്യാംപ് നടത്തി

 


കണ്ണൂര്‍: (www.kvartha.com) കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേത്ര പരിശോധന ക്യാംപ് നടത്തി. കണ്ണൂര്‍ നൂര്‍ മലബാര്‍ ആശുപത്രിയുടെ സഹകരണത്തോടെ കണ്ണൂര്‍ പ്രസ്‌ ക്ലബില്‍ നടത്തിയ ക്യാംപ് മേയര്‍ ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു.

പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷനായി. പ്രിവിലേജ് കാര്‍ഡ് വിതരണം നൂര്‍ മലബാര്‍ ഹോസ്പിറ്റല്‍ മെഡികല്‍ ഡയറക്ടര്‍ ഡോ. സയ്യിദ്  ഹാശിം പ്രസ് ക്ലബ് ആരോഗ്യ കമിറ്റി കണ്‍വീനര്‍ എ കെ ഹാരിസിന് നല്‍കി നിര്‍വഹിച്ചു.

Eye testing camp | കണ്ണൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേത്രപരിശോധന ക്യാംപ് നടത്തി

ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ സയ്യിദ് ഉമൈർ, മാനേജര്‍ കെ പി ചന്ദ്രന്‍, പ്രസ് ക്ലബ് ട്രഷറര്‍ കബീര്‍ കണ്ണാടിപ്പറമ്പ്, വൈസ് പ്രസിഡന്റ് സബിന പദ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kannur: Eye testing camp conducted media workers, Kannur, News, Treatment, Media, Press-Club, Health, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia