'Open fire'| 'ഇറാനില്‍ പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ച മഹ്‌സ അമിനിയുടെ 40-ാം ചരമദിനം ആചരിക്കാന്‍ ഖബർസ്ഥാനിൽ തടിച്ചുകൂടിയവര്‍ക്കെതിരെ വെടിവെയ്പ്'; നിരവധി പേരെ അറസ്റ്റ് ചെയ്തു

 


ടെഹ്റാൻ: (www.kvartha.com) ഇറാനില്‍ പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ച മഹ്‌സ അമിനിയുടെ 40-ാം ചരമദിനം ആചരിക്കാന്‍ ഖബർസ്ഥാനിൽ തടിച്ചുകൂടിയവര്‍ക്കെതിരെ വെടിവെയ്പ്. 22 വയസ്സുകാരി മഹ്‌സ അമിനിയുടെ 40-ാം ചരമദിനം ആചരിക്കാന്‍ കുര്‍ദ് പട്ടണമായ സാക്വസിലെ അവരുടെ ഖബർസ്ഥാനിൽ  തടിച്ചുകൂടിയ പതിനായിരത്തോളം പേര്‍ക്കെതിരെയാണ് പൊലീസ് വെടിവച്ചതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

'Open fire'| 'ഇറാനില്‍ പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ച മഹ്‌സ അമിനിയുടെ 40-ാം ചരമദിനം ആചരിക്കാന്‍ ഖബർസ്ഥാനിൽ തടിച്ചുകൂടിയവര്‍ക്കെതിരെ വെടിവെയ്പ്'; നിരവധി പേരെ അറസ്റ്റ് ചെയ്തു

ഒട്ടേറെ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 'ഏകാധിപത്യം തുലയട്ടെ,' 'സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം' എന്നീ മുദ്രാവാക്യങ്ങളുമായി ശിരോവസ്ത്രം ഊരി വീശി നൂറുകണക്കിനു സ്ത്രീകള്‍ രോഷം പ്രകടമാക്കിയതായും റിപോര്‍ടില്‍ വ്യക്തമാക്കുന്നു. ഇറാനിലെ മറ്റു നഗരങ്ങളിലും അമിനി അനുസ്മരണ ചടങ്ങ് നടന്നു. പലയിടത്തും പ്രക്ഷോഭകരും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അവധി നല്‍കിയിരുന്നു.

ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിച്ചില്ല എന്ന കുറ്റം ചുമത്തി അറസ്റ്റിലായ അമിനി കഴിഞ്ഞ മാസം 16ന് മരിച്ചതിനെ തുടര്‍ന്ന് ഇറാനിലെങ്ങും തുടരുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ 250ലേറെ പേര്‍ കൊല്ലപ്പെട്ടു. അറസ്റ്റിലായ അറുന്നൂറോളം പേരുടെ വിചാരണ ഈയാഴ്ച ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Keywords: Iran security forces 'open fire' as thousands mourn Mahsa Amini, Dubai, News, Arrested, Gun attack, Women, Trending, Clash, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia