Student Died | ഭരണകൂട അനുകൂല ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമിച്ചതായി പരാതി; ഇറാനില്‍ സുരക്ഷാ സേനയുടെ മര്‍ദനമേറ്റ വിദ്യാര്‍ഥിനി മരിച്ചു

 



ടെഹ്‌റാന്‍: (www.kvartha.com) ഇറാനില്‍ സുരക്ഷാ സേനയുടെ മര്‍ദനമേറ്റ വിദ്യാര്‍ഥിനി മരിച്ചു. സ്‌കൂളില്‍ നടത്തിയ റെയ്ഡിനിടെ ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അസ്ര പനാഹി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. അര്‍ദാബിലെ ഷഹീദ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് അസ്ര പനാഹി.

ഒക്ടോബര്‍ 13-ന് സ്‌കൂളിലെത്തിയ സുരക്ഷാ സേന, വിദ്യാര്‍ഥികള്‍ ഭരണകൂട അനുകൂല ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെടുകയും ഇതിന് വിസമ്മതിച്ചതോടെ കുട്ടികളെ ക്രൂരമായി തല്ലിച്ചതയ്ക്കുകയുമായിരുന്നുവെന്നാണ് വിവരം. ഈ സംഭവത്തില്‍ പരിക്കേറ്റ നിരവധി വിദ്യാര്‍ഥികളില്‍ ഒരാളായ അസ്ര പനാഹി മരിച്ചുവെന്ന് അധ്യാപക സമിതിയുടെ പ്രസ്താവനയെ ഉദ്ദരിച്ച് ദി ഗാര്‍ഡിയന്‍ റിപോര്‍ട് ചെയ്യുന്നു. 

ഹിജാബ് ശരിയായ രീതിയില്‍ ധരിക്കാത്തതിന് സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്സ അമിനി മരിച്ചതിനെ തുടര്‍ന്ന് ഇറാനില്‍ വലിയ പ്രതിഷേധം നടക്കുകതിനിടെയാണ് ഈ മരണം. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. 

Student Died | ഭരണകൂട അനുകൂല ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമിച്ചതായി പരാതി; ഇറാനില്‍ സുരക്ഷാ സേനയുടെ മര്‍ദനമേറ്റ വിദ്യാര്‍ഥിനി മരിച്ചു


അസ്രയുടെ മരണത്തിന് പിന്നാലെ, സ്‌കൂളുകളില്‍ സുരക്ഷാ സേന നടത്തുന്ന പരിശോധനകളെ അപലപിച്ച് അധ്യാപക സംഘടന പ്രസ്താവന ഇറക്കുകയും ഇറാന്റെ വിദ്യാഭ്യാസ മന്ത്രി യൂസഫ് നൂറിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തില്‍ ഏഴ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായും 10 പേര്‍ അറസ്റ്റിലായതായും ബിബിസി റിപോര്‍ട് ചെയ്യുന്നു. 

എന്നാല്‍ പെണ്‍കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്വം സുരക്ഷാ സേനയ്ക്കാണെന്ന ആരോപണം ഇറാന്‍ ഭരണകൂടം നിഷേധിച്ചു. മാത്രമല്ല പെണ്‍കുട്ടിയുടെ ബന്ധുവെന്ന് അവകാശപ്പെടുന്നയാള്‍, അസ്ര ജന്മനാ ഹൃദയസംബന്ധമായ അസുഖം നേരിടുന്നുണ്ടെന്നും അത് മൂലമാണ് മരിച്ചതെന്നും സ്റ്റേറ്റ് ടെലിവിഷനിലൂടെ പ്രസ്താവിച്ചതായി ദി ഗാര്‍ഡിയന്റെ റിപോര്‍ടില്‍ പറയുന്നു.

Keywords:  News,World,international,Iran,Student,Allegation,Death,Injured,Report,Top-Headlines, Iran Schoolgirl Beaten By Security Forces For Refusing To Sing Pro-Regime Anthem, Dies
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia