KK Shailaja | മെഡികല്‍ സര്‍വീസ് കോര്‍പറേഷന്‍ അഴിമതി; മുന്‍ മന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത

 



തിരുവനന്തപുരം: (www.kvartha.com) കേരള മെഡികല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡിലെ (കെ എം എസ് സി എല്‍)അഴിമതിയില്‍ മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു. കോണ്‍ഗ്രസ് നേതാവ് വീണ എസ് നായരാണ് ഹര്‍ജി നല്‍കിയത്. 

ഹര്‍ജിയില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് കെ കെ ശൈലജയ്ക്ക് നോടീസ് അയക്കുകയായിരുന്നു. കെ എം എസ് സി എല്‍ ജനറല്‍ മാനജര്‍ അടക്കമുള്ളവര്‍ക്കെതിരെയും നോടീസ് അയച്ചിട്ടുണ്ട്. ഒരു മാസത്തിനകം നോടീസിന് മറുപടി നല്‍കണം.

KK Shailaja | മെഡികല്‍ സര്‍വീസ് കോര്‍പറേഷന്‍ അഴിമതി; മുന്‍ മന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത


കോവിഡിന്റെ തുടക്കത്തില്‍ പിപിഎ കിറ്റ് അടക്കമുള്ള കോവിഡ് പ്രതിരോധ സാമഗ്രികള്‍ ധൃതി പിടിച്ച് വാങ്ങിയതില്‍ വന്‍ ക്രമക്കേട് കേരള മെഡികല്‍ സര്‍വീസ് കോര്‍പറേഷനില്‍ നടന്നുവെന്നുള്ളതായിരുന്നു ഇക്കാര്യത്തിലെ പ്രധാന ആക്ഷേപം. വിഷയത്തില്‍ നേരത്തെ ധനകാര്യ വകുപ്പ് പരിശോധനാ വിഭാഗം അന്വേഷണം നടത്തിവരികയായിരുന്നു.

മാത്രവുമല്ല ഈ കോവിഡ് പര്‍ചേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കംപ്യൂടറില്‍ നിന്ന് മായ്ച്ച് കളഞ്ഞിരുന്നുവെന്ന് കേരള മെഡികല്‍ സര്‍വീസസ് കോര്‍പറേഷന് തന്നെ സമ്മതിക്കുന്ന രേഖകള്‍ പുറത്തുവന്നിരുന്നു. ഇത് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ലോകായുക്തയില്‍ വീണ എസ് നായര്‍ ഹര്‍ജി നല്‍കിയത്.

അതേസമയം കേരളാ മെഡികല്‍ സര്‍വീസസ് കോര്‍പറേഷനിലെ പര്‍ചേസുമായി ബന്ധപ്പെട്ട ഫിസികല്‍ ഫയലുകളൊന്നും കാണാതായില്ലെന്നാണ് കെ എം എസ് സി എലിന്റെ മറുപടി. കോവിഡ് പര്‍ചേസുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായുള്ള ഒരു റിപോര്‍ടും കെ എം എസ് സി എലിന് കിട്ടിയില്ലെന്നും മറുപടിയില്‍ പറയുന്നു. 

നേരത്തെ കേരള മെഡികല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡിന് ടെനിസ് ക്ലബില്‍ കോര്‍പറേറ്റ് അംഗത്വം ലഭിച്ചതും വിവാദത്തിലായിരുന്നു. 

Keywords:  News,Kerala,State,Thiruvananthapuram,Ex minister,Top-Headlines, Lokayuktha, Investigation against former minister KK Shailaja
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia