Indonesia Bans | ആ കഫ് സിറപിലെ ചേരുവകൾ വേണ്ട! ഗാംബിയയിലെ ശിശുമരണവുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള മരുന്നിലെ ചേരുവകൾ ഇൻഡോനേഷ്യ നിരോധിച്ചു

 


ജകാർത: (www.kvartha.com) ഈ വർഷം തലസ്ഥാനമായ ജകാർതയിൽ 20 ലധികം കുട്ടികളുടെ മരണത്തിനിടയാക്കിയ ഗുരുതരമായ വൃക്ക തകരാറിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ, ഗാംബിയയിൽ 70 കുട്ടികളുടെ മരണത്തിനിടയാക്കിയെന്ന് ആരോപണമുള്ള കഫ് സിറപിന്റെ ചേരുവകൾ ഇൻഡോനേഷ്യ നിരോധിച്ചു.
ഡൈഎതിലീൻ ഗ്ലൈകോളും എഥിലീൻ ഗ്ലൈകോളുമാണ് നിരോധിച്ചത്.
  
Indonesia Bans | ആ കഫ് സിറപിലെ ചേരുവകൾ വേണ്ട! ഗാംബിയയിലെ ശിശുമരണവുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള മരുന്നിലെ ചേരുവകൾ ഇൻഡോനേഷ്യ നിരോധിച്ചു

ഇവ ലായകങ്ങളായി ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളെ എങ്ങനെ ബാധിക്കുന്നുവെന്നതിനെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഫുഡ് ആൻഡ് ഡ്രഗ് റെഗുലേറ്റർ ബിപിഒഎം അറിയിച്ചു. ന്യൂഡെൽഹി ആസ്ഥാനമായുള്ള മെയ്ഡൻ ഫാർമസ്യൂടികൽസ് ലിമിറ്റഡ് നിർമ്മിക്കുന്ന കഫ് സിറപുകളുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഗംബിയ്യയിലെ വൃക്ക തകരാർ മൂലമുള്ള മരണങ്ങളെക്കുറിച്ച് ഗാംബിയയും ഇൻഡ്യയും അന്വേഷിച്ച് വരികയാണ്.

നാല് മെയ്ഡൻ ഉൽപന്നങ്ങളിൽ വിഷാംശമുള്ള ചേരുവകളുടെ അളവ് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന പറയുന്നു. ഗാംബിയയിലെ മരണങ്ങളുമായി ബന്ധമുണ്ടെന്ന് പറയുന്ന നാല് മരുന്നുകളോ മറ്റേതെങ്കിലും മെയ്ഡൻ ഉൽപന്നങ്ങളോ ഇൻഡോനേഷ്യയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ബിപിഒഎം വ്യക്തമാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia