India fines Google | ഒരാഴ്ചയ്ക്കുള്ളില്‍ ഗൂഗിളിന് വീണ്ടും പിഴ; ഇത്തവണ സിസിഐ ഇട്ടിരിക്കുന്നത് 936.44 കോടി രൂപ

 


ന്യൂഡെല്‍ഹി: (www.kvartha.com) ഒരാഴ്ചയ്ക്കുള്ളില്‍ ഗൂഗിളിന് വീണ്ടും പിഴയിട്ട് കോംപെറ്റിഷന്‍ കമിഷന്‍ ഓഫ് ഇന്‍ഡ്യ (CCI). 936.44 കോടി രൂപയാണ് ഇത്തവണ പിഴയിട്ടിരിക്കുന്നത്. വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിനാണ് രണ്ടാം തവണയും പിഴയിടുന്നത്. നാലുദിവസം മുന്‍പു പിഴയിട്ട 1337.76 കോടിയും കൂടിയാകുമ്പോള്‍ ആകെ 2274 കോടി രൂപയാണ് ഗൂഗിള്‍ അടയ്‌ക്കേണ്ടി വരിക.

India fines Google | ഒരാഴ്ചയ്ക്കുള്ളില്‍ ഗൂഗിളിന് വീണ്ടും പിഴ; ഇത്തവണ സിസിഐ ഇട്ടിരിക്കുന്നത് 936.44 കോടി രൂപ

ഇന്‍ഡ്യയില്‍ ഗൂഗിള്‍ വിപണിമര്യാദ ലംഘിച്ചതായി കോംപറ്റിഷന്‍ കമിഷന്‍ ഓഫ് ഇന്‍ഡ്യയുടെ അന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു. ഗൂഗിളിന്റെ മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് നടപടി.

ദക്ഷിണ കൊറിയയില്‍ ഗൂഗിളിന് 17.7 കോടി ഡോളറിന്റെ (ഏകദേശം 1303 കോടി രൂപ) പിഴയിട്ടത് കഴിഞ്ഞ വര്‍ഷമാണ്. സാംസങ് പോലെയുള്ള സ്മാര്‍ട്‌ഫോണ്‍ കംപനികള്‍ മറ്റ് ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നത് വിലക്കിയതിനാണ് നടപടി.

ഒരു വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളില്‍ ഗൂഗിള്‍ നേരിട്ട നടപടികള്‍

1. ഗൂഗിള്‍ ആപുകളും സേവനങ്ങളും ഉപയോഗിക്കാന്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കളുടെ മേല്‍ സമ്മര്‍ദം ചെലുത്തുകയും സമാന്തര ആപുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം നിഷേധിക്കുകയും ചെയ്തതിന് യൂറോപ്യന്‍ യൂനിയന്‍ വിധിച്ചത് 31,000 കോടി രൂപയുടെ പിഴ.

2. ഡിജിറ്റല്‍ പരസ്യ മേഖലയിലെ വിപണി മര്യാദകള്‍ ലംഘിച്ചതിന് ഫ്രാന്‍സില്‍ 1950 കോടി രൂപ പിഴ.

3. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ട്രാകിങ് സംവിധാനം എടുത്തുകളയാനുള്ള ഓപ്ഷന്‍ ദുഷ്‌കരമാക്കി വച്ചതിന് ഫ്രാന്‍സില്‍ 1265 കോടി രൂപ പിഴ.

4. ദക്ഷിണ കൊറിയയില്‍ ഉപയോക്താക്കളുടെ അനുമതിയില്ലാതെ അവരുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിച്ചതിന് 400 കോടി രൂപ പിഴ.

5. വിപണി മര്യാദ ലംഘിച്ചതിന് ദക്ഷിണ കൊറിയയില്‍ 17.7 കോടി ഡോളറിന്റെ (ഏകദേശം 1303 കോടി രൂപ) പിഴ.

Keywords: India fines Google $113 million in second antitrust penalty this month, New Delhi, News, Google, Fine, Market, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia