Indian Economy | 'സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റാന്‍ കേന്ദ്ര സര്‍കാരിന്റെ ഡിജിറ്റൈസേഷന് കഴിഞ്ഞു, ഇന്‍ഡ്യയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ ഉണ്ട്'; അഭിനന്ദനവുമായി അന്താരാഷ്ട്ര നാണയ നിധി

 



ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയുടെ ഡിജിറ്റലൈസേഷന്‍ മുന്നേറ്റങ്ങളെ വാനോളം പ്രശംസിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ചീഫ് ഇകണോമിസ്റ്റ് പിയറി ഒലിവിയര്‍. ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കിയ കേന്ദ്ര സര്‍കാരിന്റെ നീക്കം, ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റാന്‍ ഡിജിറ്റൈസേഷന് കഴിഞ്ഞുവെന്നും പിയറി ഒലിവിയര്‍ പറഞ്ഞു. 

സാമ്പത്തിക മേഖലയില്‍ വളരെ വലിയ മാറ്റം ആണ് ഡിജിറ്റിസേഷന്‍ കൊണ്ടുവന്നത്. രാജ്യത്ത് നേരിട്ട് ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത നിരവധി പേരുണ്ട്. ഡിജിറ്റിസേഷനിലൂടെ രാജ്യത്തെ താഴെ തട്ടിലുള്ളവര്‍ക്ക് വരെ പണമിടപാടുകള്‍ സുഗമമായി നടത്താന്‍ ഡിജിറ്റലൈസേഷന്‍ സഹായിച്ചിട്ടുണ്ടെന്ന് ഒലിവിയര്‍ പറഞ്ഞു.

ആധുനിക സമ്പദ് വ്യവസ്ഥയിലേക്ക് ആളുകളെ കൊണ്ടുവരാന്‍ സര്‍കാരിന് സാധിച്ചുവെന്നും അത് രാജ്യത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്നതില്‍ ഒരു പ്രധാന ഘടകം ആണെന്നും ഡിജിറ്റൈസേഷനിലൂടെ വിപണി വിപുലീകരിക്കാനും വൈവിധ്യം ആക്കാനും രാജ്യത്തിന് സാധിക്കും എന്നാണ് അദ്ദേഹം പറയുന്നത്.

Indian Economy | 'സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റാന്‍ കേന്ദ്ര സര്‍കാരിന്റെ ഡിജിറ്റൈസേഷന് കഴിഞ്ഞു, ഇന്‍ഡ്യയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ ഉണ്ട്'; അഭിനന്ദനവുമായി അന്താരാഷ്ട്ര നാണയ നിധി


ഇന്‍ഡ്യയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ ഉണ്ട് എന്നാണ് ഐഎംഎഫിലെ ധനകാര്യ വകുപ്പ് ഡെപ്യൂടി ഡയറക്ടര്‍ പൗലോ മൗറോ പറഞ്ഞത്. ജനസംഖ്യയുടെ കാര്യത്തില്‍ ലോക രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്‍ഡ്യയില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍കൊള്ളിച്ചുകൊണ്ടുള്ള നിരവധി പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നു എന്നുള്ളത് വലിയ അത്ഭുതം ആണെന്നും പൗലോ മൗറോ പറഞ്ഞു.

നേരിട്ടുള്ള പണ കൈമാറ്റ പദ്ധതിയും സമാനമായ മറ്റ് സാമൂഹിക ക്ഷേമ പരിപാടികളും നടപ്പിലാക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യം ആണ്. എന്നിട്ടും ദശലക്ഷക്കണക്കിന് ആളുകളിലേക്ക് വിവിധ പദ്ധതികള്‍ എങ്ങനെ എത്തിച്ചേരുന്നുവെന്നത് ഒരു ലോജിസ്റ്റിക് അത്ഭുതം ആണെന്ന് മൗറോ വ്യക്തമാക്കുന്നു.

Keywords:  News,National,India,New Delhi,Business,Finance,Top-Headlines,Central Government, IMF Director hails Indian economic growth amid recession fears
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia