Arrested | അടച്ചിട്ട വീട്ടില്‍ നിന്ന് നിലവിളി; നരബലി നടക്കുന്നതായുള്ള പ്രദേശവാസികളുടെ പരാതിയില്‍ വീട് തകര്‍ത്ത് അകത്തുകയറി പൊലീസ്; 6 പേര്‍ അറസ്റ്റില്‍; 'പിടികൂടാനുള്ള ശ്രമത്തിനിടെ നിയമപാലകനെ ആക്രമിക്കുകയും കടിച്ച് പരിക്കേല്‍പിക്കുകയും ചെയ്ത് മന്ത്രവാദി'

 


ചെന്നൈ: (www.kvartha.com) അടച്ചിട്ട വീട്ടില്‍ നിന്ന് നിലവിളി ശബ്ദം കേള്‍ക്കുന്നുവെന്ന പ്രദേശവാസികളുടെ പരാതിയില്‍ വീട് തകര്‍ത്ത് അകത്തുകയറി പൊലീസ്. വീട്ടില്‍ മന്ത്രവാദവും നരബലിയും നടക്കുന്നുവെന്നായിരുന്നു പ്രദേശവാസികളുടെ സംശയം. തമിഴ്നാട് തിരുവണ്ണാമലയില്‍ കഴിഞ്ഞദിവസമാണ് സംഭവം.

Arrested | അടച്ചിട്ട വീട്ടില്‍ നിന്ന് നിലവിളി; നരബലി നടക്കുന്നതായുള്ള പ്രദേശവാസികളുടെ പരാതിയില്‍ വീട് തകര്‍ത്ത് അകത്തുകയറി പൊലീസ്; 6 പേര്‍ അറസ്റ്റില്‍; 'പിടികൂടാനുള്ള ശ്രമത്തിനിടെ നിയമപാലകനെ ആക്രമിക്കുകയും കടിച്ച് പരിക്കേല്‍പിക്കുകയും ചെയ്ത് മന്ത്രവാദി'

വീട് തകര്‍ത്ത് അകത്ത് പ്രവേശിച്ച പൊലീസ് ആറുപേരെ അറസ്റ്റ് ചെയ്തു. രണ്ട് ദിവസമായി വീട് അടച്ചിട്ടു പൂജ നടത്തിയിരുന്ന ഒരു കുടുംബത്തിലെ അഞ്ചു പേരെയും മന്ത്രവാദിയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂജ തടസപ്പെടുത്തിയാല്‍ സ്വയം ബലി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയ ഇവര്‍ വീടിന്റെ വാതില്‍ തുറക്കാന്‍ തയാറായിരുന്നില്ല. തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം കൊണ്ട് വന്നു വാതില്‍ തകര്‍ത്താണ് റവന്യൂ വകുപ്പ് അധികൃതരും പൊലീസും വീടിനുള്ളില്‍ കയറിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

തിരുവണ്ണാമല ജില്ലയിലെ ആറണിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇവിടെ ഒരു വീട്ടില്‍ രണ്ട് ദിവസമായി പൂജ നടന്നു വരികയായിരുന്നു. രണ്ടാം ദിവസം രാത്രി വീട്ടിനുള്ളില്‍ നിന്ന് നിലവിളി ശബ്ദവും മറ്റും കേട്ടു. ഇതോടെ പൂജയെക്കുറിച്ച് പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൂന്നാം ദിവസം രാവിലെ സ്ഥലത്ത് എത്തിയ തഹസില്‍ദാരും പൊലീസും മുട്ടി വിളിച്ചിട്ടും ആരും വാതില്‍ തുറന്നില്ല. വീടിന്റെ അകത്തു നിന്നു പൂജയും അലര്‍ചയും തുടരുകയും ചെയ്തു.

പൂജയിലാണെന്നും ഇത് തടസപ്പെടുത്തിയാല്‍ കഴുത്തറുത്ത് മരിക്കുമെന്നും വീട്ടിലുള്ളവര്‍ ഭീഷണിപ്പെടുത്തി. മൂന്നാം ദിവസം പൂജ കഴിഞ്ഞാല്‍ നരബലി ഉണ്ടെന്നും ഫലപ്രാപ്തി ലഭിച്ചാല്‍ മാത്രമേ പുറത്ത് വരികയുള്ളൂ എന്നും അവര്‍ പറഞ്ഞു. തുടര്‍ന്നു പ്രദേശവാസികളുടെ സഹായത്തോടെ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നു വാതില്‍ തകര്‍ത്ത് പൊലീസ് സംഘം വീടിന്റെ അകത്തു കയറുകയായിരുന്നു. ഈ സമയത്ത് മുറിവേറ്റ് ചോര ഒലിച്ച നിലയിലായിരുന്നു കുടുംബാംഗങ്ങള്‍. മുറിയിലാകെ പാവകള്‍ നിരത്തിയിട്ടിരുന്നു.

തുടര്‍ന്ന് ആറ് പേരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടയില്‍ മന്ത്രവാദി പ്രകാശ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. മൂന്ന് ദിവസം വീടടച്ചിട്ടുള്ള പൂജ എന്തിനായിരുന്നുവെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

Keywords: Human sacrifice in Tiruvannamalai, Police rescued six people after demolishing door of house, Chennai, News, Religion, Police, Arrested, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia