Hijab ban | സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കർണാടകയിൽ ഹിജാബ് നിരോധനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി; 'സർകാർ ഉത്തരവിൽ പറഞ്ഞിരിക്കുന്ന യൂണിഫോമിൽ വിദ്യാർഥികൾ വിദ്യാലയങ്ങളിൽ വരണം'

 


ബെംഗ്ളുറു: (www.kvartha.com) കർണാടകയിലെ ഹിജാബ് നിരോധന വിഷയത്തിൽ സുപ്രീം കോടതി ഭിന്ന വിധി പുറപ്പെടുവിച്ചതിന് പിന്നാലെ, സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നത് വരെ ഹിജാബ് നിരോധനം തുടരാൻ സംസ്ഥാന സർകാർ തീരുമാനിച്ചു. സുപ്രീംകോടതി വിധി വരുന്നതുവരെ തങ്ങളുടെ ഉത്തരവിൽ ഉറച്ചുനിൽക്കുമെന്ന് പ്രൈമറി, സെകൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
                   
Hijab ban | സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കർണാടകയിൽ ഹിജാബ് നിരോധനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി; 'സർകാർ ഉത്തരവിൽ പറഞ്ഞിരിക്കുന്ന യൂണിഫോമിൽ വിദ്യാർഥികൾ വിദ്യാലയങ്ങളിൽ വരണം'


സ്‌കൂളുകളിലും കോളജുകളിലും ഹിജാബുകൾ അനുവദിക്കില്ല. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം അനുവദിച്ച ഹൈകോടതി ഉത്തരവ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സർകാർ ഉത്തരവിൽ പറഞ്ഞിരിക്കുന്ന യൂണിഫോമിൽ വിദ്യാർഥികൾ എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മികച്ച വിധിയാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി നാഗേഷ് പറഞ്ഞു. എന്നാൽ ഇപ്പോൾ വിശാല ബെഞ്ചിലേക്കാണ് പോയിരിക്കുന്നത്. കർണാടക വിദ്യാഭ്യാസ നിയമപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ ആചാരങ്ങൾ അനുവദനീയമല്ല. അതേ അടിസ്ഥാനത്തിൽ ഹിജാബ് ധരിക്കാതെ വിദ്യാർഥികൾ വരണമെന്നും മന്ത്രി വ്യക്തമാക്കി. ഹിജാബ് നിർബന്ധമാക്കരുതെന്ന് ലോകമെമ്പാടും സ്ത്രീകൾ ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകൾ പ്രതിഷേധത്തിലാണ്. അതിനാൽ കർണാടകയിൽ ഹിജാബ് നിരോധനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുപ്രീം കോടതിയിൽ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹിജാബ് നിരോധനം ശരിവെച്ചു, അതേസമയം ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം നീക്കുന്നതിനെ അനുകൂലിച്ച് ജസ്റ്റിസ് സുധാൻഷു ധൂലിയ വിധി പ്രസ്താവിച്ചു. ഇതോടെ കേസ് വിശാല ബെഞ്ചിലേക്ക് മാറ്റി.

Keywords: Hijab ban will continue in Karnataka till SC verdict: Education Minister Nagesh, National,Bangalore,News,Top-Headlines,Karnataka,Student,Government,Supreme Court,Verdict,Media,Minister,School,Education.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia