Minister's removal | ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ കത്ത്; മാറ്റില്ലെന്ന് മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com) ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. മാറ്റില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്.

കെ എന്‍ ബാലഗോപാലില്‍ പ്രീതി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ബാലഗോപാല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ അപ്രീതിയെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി ധനമന്ത്രിയെ മാറ്റില്ലെന്ന മറുപടി നല്‍കിയത്.

Minister's removal | ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ കത്ത്; മാറ്റില്ലെന്ന് മുഖ്യമന്ത്രി

ഗവര്‍ണര്‍ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഇപ്പോള്‍ ഗവര്‍ണര്‍ ഇത്തരത്തില്‍ ഒരു നിലപാട് എടുത്തിരിക്കുന്നത്. നേരത്തെ സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കണമെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ നോടിസ് നല്‍കിയിരുന്നു.

സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ നീക്കം. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ധനമന്ത്രിയില്‍ പ്രീതി നഷ്ടപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്.

Keywords: Governor's letter requesting remove Finance Minister KN Balagopal; Chief Minister says will not remove, Thiruvananthapuram, News, Politics, Governor, Letter, Chief Minister, Pinarayi-Vijayan, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia