Customer Care | വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ക്ക് പണിവരുന്നു; കേന്ദ്ര സര്‍കാര്‍ കര്‍ശന നടപടിക്ക്; തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

 


ന്യൂഡെല്‍ഹി: (www.kvartha.com) കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ ഏറിവരികയാണ്. നിരവധി കേസുകള്‍ അടുത്തിടെ റിപോര്‍ട് ചെയ്തിട്ടുണ്ട്. ഏതെങ്കിലും ബാങ്കിന്റെയോ കംപനിയുടെയോ കസ്റ്റമര്‍ കെയര്‍ ആണെന്ന് അവകാശപ്പെടുന്ന നിരവധി വ്യാജ നമ്പറുകള്‍ ഗൂഗിളില്‍ ലഭ്യമാണ്. യഥാര്‍ഥ നമ്പര്‍ ആണോ വ്യാജനാണോ എന്നറിയാതെ ഇത്തരം നമ്പറുകളില്‍ വിളിക്കുന്ന പലരും പിന്നീട് തട്ടിപ്പിന് ഇരയാകുന്ന സ്ഥിതിയാണുള്ളത്.
            
Customer Care | വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ക്ക് പണിവരുന്നു; കേന്ദ്ര സര്‍കാര്‍ കര്‍ശന നടപടിക്ക്; തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇപ്പോള്‍ ഇതിന് കടിഞ്ഞാണിടാനുള്ള ഒരുക്കങ്ങളാണ് കേന്ദ്ര സര്‍കാര്‍ ആരംഭിച്ചിരിക്കുന്നത്. എല്ലാ കംപനികളോടും ആപുകളോടും അവരുടെ ഒറിജിനല്‍ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ പ്ലാറ്റ്ഫോമില്‍ മാത്രം പ്രദര്‍ശിപ്പിക്കാന്‍ സര്‍കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെയുള്ള എല്ലാ നമ്പറുകളും പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്.

സ്പാം കോളുകള്‍ നിരോധിക്കും:

സര്‍കാരിന്റെ ഈ നീക്കത്തോടെ, ശരിയായ കസ്റ്റമര്‍ കെയര്‍ നമ്പര്‍ തിരിച്ചറിയുകയും, ഇടയ്ക്കിടെ ആളുകളെ ശല്യപ്പെടുത്തുന്ന സ്പാം കോളുകള്‍ തടയുകയും ചെയ്യും. ഇതിനായി എല്ലാ ആപുകളുമായും വ്യവസായികളുമായും സര്‍കാര്‍ ചര്‍ച നടത്തും. ഇത് സംബന്ധിച്ച് പുതുതായി തയ്യാറാക്കിയ ടെലികോം ബിലിലും നിയമങ്ങളുണ്ടെന്ന് സീ ന്യൂസ് റിപോര്‍ട് ചെയ്തു.

ഇത്തരം കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ സൂക്ഷിക്കുക:

ഗൂഗിളില്‍ നിന്ന് സെര്‍ച് ചെയ്ത് നിങ്ങള്‍ ഒരിക്കലും ഒരു കസ്റ്റമര്‍ കെയര്‍ നമ്പറും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ഏതെങ്കിലും പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിന് കംപനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമായ കസ്റ്റമര്‍ കെയര്‍ നമ്പര്‍ മാത്രം ഉപയോഗിക്കുക.

Keywords:  Latest-News, National, Top-Headlines, Government-of-India, Cyber Crime, Phone Call, New Delhi, Fraud, Alerts, Government preparing to curb fake customer care numbers soon.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia