SBI Recruitment | ഉദ്യോഗാര്‍ഥികള്‍ക്ക് ദീപാവലി സമ്മാനവുമായി എസ്ബിഐ: സര്‍കിള്‍ ബേസ്ഡ് ഓഫീസര്‍ തസ്തികകളില്‍ വിവിധ ഒഴിവുകള്‍; യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ, അറിയേണ്ടതെല്ലാം

 


ന്യൂഡെല്‍ഹി: (www.kvartha.com) ഉദ്യോഗാര്‍ഥികള്‍ക്ക് ദീപാവലി സമ്മാനവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ (SBI). സര്‍കിള്‍ ബേസ്ഡ് ഓഫീസര്‍ (CBO) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ 1400-ലധികം തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ ഏഴ് ആണ്.
           
SBI Recruitment | ഉദ്യോഗാര്‍ഥികള്‍ക്ക് ദീപാവലി സമ്മാനവുമായി എസ്ബിഐ: സര്‍കിള്‍ ബേസ്ഡ് ഓഫീസര്‍ തസ്തികകളില്‍ വിവിധ ഒഴിവുകള്‍; യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ, അറിയേണ്ടതെല്ലാം

യോഗ്യത:

ഉദ്യോഗാര്‍ഥി അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ അല്ലെങ്കില്‍ ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രി (ഐഡിഡി) ഉള്‍പെടെ കേന്ദ്ര സര്‍കാര്‍ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത യോഗ്യതയോ നേടിയിരിക്കണം. സെപ്റ്റംബര്‍ 30 പ്രകാരം 21-നും 30-നും ഇടയില്‍ പ്രായമുണ്ടായിരിക്കണം. കൂടുതല്‍ യോഗ്യതാ വിവരങ്ങള്‍ക്ക് നോടിഫികേഷന്‍ പരിശോധിക്കുക.

ഒഴിവ് വിശദാംശങ്ങള്‍:

എസ്ബിഐ രാജ്യത്തുടനീളമുള്ള 1422 ഒഴിവുകള്‍ നികത്താനാണ് നിയമനം നടത്തുന്നത്, അതില്‍ ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ നോര്‍ത് ഈസ്റ്റേണ്‍ റീജിയണിനു കീഴിലാണ്,

തെരഞ്ഞെടുപ്പ്:

മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ആദ്യ റൗണ്ടില്‍ ഓണ്‍ലൈന്‍ പരീക്ഷയും തുടര്‍ന്ന് സ്‌ക്രീനിംഗും അവസാന റൗണ്ട് അഭിമുഖവുമാണ്.

ശമ്പളം:

തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജൂനിയര്‍ മാനജ്മെന്റ് ഗ്രേഡ് സ്‌കെയില്‍-1 ല്‍ നിയമിക്കപ്പെടും. എസ്ബിഐ സിബിഒ പേ സ്‌കെയില്‍ 36000-1490/7-46430-1740/2- 49910-1990/7-63840 രൂപയാണ്. അതായത് അടുത്ത ഏഴ് വര്‍ഷത്തേക്ക് 1490 രൂപ ഇന്‍ക്രിമെന്റോടെ 36,000 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും, തുടര്‍ന്ന് അടുത്ത രണ്ട് വര്‍ഷത്തേക്ക് 1740 രൂപ വാര്‍ഷിക ഇന്‍ക്രിമെന്റോടെ 46,430 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും. പരമാവധി അടിസ്ഥാന ശമ്പളം 63,840 രൂപയായിരിക്കും.

ഓണ്‍ലൈന്‍ അപേക്ഷാ പ്രക്രിയ:

1, ബാങ്കിന്റെ വെബ്‌സൈറ്റ് sbi(dot)co(dot)in സന്ദര്‍ശിക്കുക
2. ഹോം പേജില്‍, 'RECRUITMENT OF CIRCLE BASED OFFICERS' എന്നതിനെതിരെ നല്‍കിയിരിക്കുന്ന 'Apply Online' ക്ലിക് ചെയ്യുക.
3. ആവശ്യമായ വിശദാംശങ്ങള്‍ നല്‍കി SBI CBO അപേക്ഷാ ഫോം പൂരിപ്പിക്കുക. എല്ലാ അവശ്യ രേഖകളും അപ്ലോഡ് ചെയ്യുക
4. അപേക്ഷാ ഫീസ് അടച്ച് അപേക്ഷാ ഫോം സമര്‍പ്പിക്കുക. അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് ഭാവി റഫറന്‍സിനായി പ്രിന്റ് ഔട് എടുക്കുക.

അപേക്ഷാ ഫീസ്:

എസ്സി/എസ്ടി/ പിഡബ്ല്യുഡി ഉദ്യോഗാര്‍ഥികള്‍ ഫീസൊന്നും നല്‍കേണ്ടതില്ല. അതേ സമയം, ജെനറല്‍ / ഇഡബ്ല്യുഎസ് / ഒബിസി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ 750 രൂപ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതാണ്.

നോടിഫികേഷന് സന്ദര്‍ശിക്കുക: https://sbi(dot)co(dot)in/documents/77530/25386736/17102022_Final+Advertisement(dot)pdf/0399e3a4-4e16-af69-c270-f61c385d01a6?t=1666017092279

Keywords:  Latest-News, National, Top-Headlines, Job, Government-of-India, Recruitment, SBI, Bank, Banking, Alerts, Government Job Alert! Apply for CBO posts.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia