Gold seized | പേസ്റ്റ് രൂപത്തിലാക്കി കാല്‍പാദങ്ങളോട് ഒട്ടിച്ചു ചേര്‍ത്ത നിലയില്‍ കടത്തിയത് 78 ലക്ഷം രൂപ വില വരുന്ന 1762 ഗ്രാം സ്വര്‍ണം; മലപ്പുറം സ്വദേശി നെടുമ്പാശ്ശേരി വാമാനത്താവളത്തില്‍ പിടിയില്‍

 


കൊച്ചി: (www.kvartha.com) പേസ്റ്റ് രൂപത്തിലാക്കി കാല്‍പാദങ്ങളോട് ഒട്ടിച്ചു ചേര്‍ത്ത നിലയില്‍ കടത്തിയത് 78 ലക്ഷം രൂപ വില വരുന്ന 1762 ഗ്രാം സ്വര്‍ണം. സംഭവത്തില്‍ മലപ്പുറം സ്വദേശിയെ നെടുമ്പാശ്ശേരി വാമാനത്താവളത്തില്‍ പിടികൂടി. മലപ്പുറം സ്വദേശി മുഹമ്മദ് ദില്‍ശാദ് ആണ് പിടിയിലായത്.

Gold seized | പേസ്റ്റ് രൂപത്തിലാക്കി കാല്‍പാദങ്ങളോട് ഒട്ടിച്ചു ചേര്‍ത്ത നിലയില്‍ കടത്തിയത് 78 ലക്ഷം രൂപ വില വരുന്ന 1762 ഗ്രാം സ്വര്‍ണം; മലപ്പുറം സ്വദേശി നെടുമ്പാശ്ശേരി വാമാനത്താവളത്തില്‍ പിടിയില്‍

ശാര്‍ജയില്‍ നിന്നും എത്തിയ ഇയാള്‍, ഇരു കാല്‍പാദങ്ങളുടെയും താഴെയാണ് സ്വര്‍ണം ചേര്‍ത്തുവച്ചത്. തുടര്‍ന്ന് ടേപ് വച്ച് സ്വര്‍ണം തിരിച്ചറിയാത്ത വിധം പൊതിഞ്ഞ് സോക്‌സും ഷൂസും ധരിക്കുകയായിരുന്നു. 

ഇയാളുടെ നടത്തത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഷൂസ് അഴിപ്പിച്ച് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. നേരത്തേ, സ്വര്‍ണം ലായനിയാക്കിയശേഷം തോര്‍ത്തില്‍ ലയിപ്പിച്ച് കൊണ്ടുവന്നതും പിടികൂടിയിരുന്നു.

Keywords: Gold worth Rs 78 lakh seized at Kochi airport, claims Customs, Kochi, News, Seized, Nedumbassery Airport, Customs, Smuggling, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia