Gold Price | സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

 



കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണവില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. രണ്ട് ദിവസം ഒരേ വില തുടര്‍ന്ന ശേഷമാണ് ശനിയാഴ്ച ഗ്രാമിന് 55 രൂപയും പവന് 440 രൂപയും ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ് ശനിയാഴ്ചത്തെ നിരക്ക്.

Gold Price | സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍


ഗ്രാമിന് 4,675 രൂപയിലും പവന്  37,400 രൂപയിലുമാണ് വ്യാഴാഴ്ച മുതല്‍ വ്യാപാരം നടന്നത്. ഇതിന് മുന്‍പ്  ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഒക്ടോബര്‍ 1, 2 തീയതികളില്‍ ആയിരുന്നു. ഗ്രാമിന് 4,650 രൂപയും പവന് 37,200 രൂപയിലുമാണ് അന്ന് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഒക്ടോബര്‍ 6 മുതല്‍ 9 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ്. 

ഒരാഴ്ചയ്ക്കുള്ളില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1320 രൂപയാണ് ഇടിഞ്ഞത്. ഗ്രാമിന് 165 രൂപയും കുറഞ്ഞു.

Keywords:  News,Kerala,State,Kochi,Business,Finance,Top-Headlines,Trending,Gold,Gold Price, Gold Price October 15 Kerala 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia