Ganja | കണ്ണൂര്‍സെന്‍ട്രല്‍ ജയിലിലെ ചപ്പാത്തി നിര്‍മാണ യൂനിറ്റില്‍ നിന്നും കഞ്ചാവ് കണ്ടെത്തി

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഫ്രീഡം ഫുഡ് ഫാക്ടറിയില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. ജയില്‍ അധികൃതര്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ചപ്പാത്തി നിര്‍മാണശാലയിലെ ഗ്യാസ് സൂക്ഷിച്ച റൂമില്‍ ഗ്യാസ് കുറ്റിക്കടിയില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു.

Ganja | കണ്ണൂര്‍സെന്‍ട്രല്‍ ജയിലിലെ ചപ്പാത്തി നിര്‍മാണ യൂനിറ്റില്‍ നിന്നും കഞ്ചാവ് കണ്ടെത്തി

ജോലിക്കുണ്ടായിരുന്ന തടവുകാരെ ചോദ്യം ചെയ്തുവെങ്കിലും ആരാണ് കഞ്ചാവ് കൊണ്ടുവച്ചതെന്ന് കണ്ടെത്തിയിട്ടില്ല. ജയില്‍ അധികൃതരുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രണ്ടുകിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിനെ സ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു.

Keywords: Ganja recovered from chapati making unit of Kannur Central Jail, Kannur, News, Drugs, Jail, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia