Remove clothes | 'അധ്യാപിക സ്‌കൂളില്‍ നിര്‍ബന്ധിപ്പിച്ച് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി'; ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി സ്വയം തീകൊളുത്തി

 


റാഞ്ചി: (www.kvartha.com) ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലെ ഗേള്‍സ് സ്‌കൂളില്‍ പഠിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി, അധ്യാപിക ബലമായി വസ്ത്രം അഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് സ്വയം തീകൊളുത്തിയെന്ന് പൊലീസ് പറഞ്ഞു. കോപിയടിക്കുന്നതിനായി യൂണിഫോമില്‍ പേപര്‍ ചുരുട്ടുകള്‍ ഒളിപ്പിച്ചുവെന്ന സംശയത്തെത്തുടര്‍ന്നാണ് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം.
             
Remove clothes | 'അധ്യാപിക സ്‌കൂളില്‍ നിര്‍ബന്ധിപ്പിച്ച് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി'; ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി സ്വയം തീകൊളുത്തി

ഗുരുതരമായി പൊള്ളലേറ്റ 14 വയസുള്ള വിദ്യാര്‍ഥിനിയെ വീട്ടുകാര്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നും ഗുരുതരമായി തുടരുകയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. യൂണിഫോമില്‍ പേപര്‍ കഷ്ണങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടോയെന്നറിയാന്‍ വനിതാ ഇന്‍വിജിലേറ്റര്‍ തന്നെ അപമാനിക്കുകയും ക്ലാസ് മുറിയുടെ അരികിലെ മുറിയില്‍ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ചെയ്തതായി പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ശക്തമായി എതിര്‍ത്തിട്ടും അധ്യാപിക തന്റെ ആവശ്യത്തില്‍ ഉറച്ചുനിന്നതായി വിദ്യാര്‍ഥിനി ആരോപിച്ചു.

അപമാനം സഹിക്കവയ്യാതെ കൗമാരക്കാരി സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയതിന് ശേഷം സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. അധ്യാപികയ്ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, സംഭവത്തെ തുടര്‍ന്ന് നിരവധി പേര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

Keywords:  Latest-News, National, Top-Headlines, Crime, Teacher, Assault, Suicide Attempt, Jharkhand, Student, Burnt, Forced to remove clothes by teacher, Class 9 girl sets herself.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia