Monkey menace | വാനര ശല്യം; മരത്തിൻ മുകളിൽ കയറി ആത്മഹത്യ ഭീഷണിയുമായി കർഷകൻ

 


കണ്ണൂർ: (www.kvartha.com) വന്യമൃഗ ശല്യം അതിരൂക്ഷമായതോടെ പൊറുതിമുട്ടി വീടിന് സമീപത്തുള്ള മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി കർഷകൻ. കണിച്ചാർ ഏല പീടികയാണ് കർഷകനായ സ്റ്റാൻലി വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. കർഷകന്റെ ആത്മഹത്യ ഭീഷണി സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിനെ തുടർന്ന് കേളകം പൊലീസും വനം വകുപ്പും നാട്ടുകാരും ഇയാളെ അനുനയിപ്പിക്കാൻ സ്ഥലത്ത് എത്തിയിട്ടുണ്ട്.
                 
Monkey menace | വാനര ശല്യം; മരത്തിൻ മുകളിൽ കയറി ആത്മഹത്യ ഭീഷണിയുമായി കർഷകൻ

ഫയർഫോഴ്സ് സുരക്ഷാ ഉപകരണങ്ങളും ഇയാൾ താഴേക്ക് ചാടിയാൽ പിടികൂടാനുള്ള വലയുമായി മരത്തിന്റെ താഴെ നിലയുറപ്പിച്ചിട്ടുണ്ട്. സ്റ്റാൻലിയുടെ വീട്ടിൽ നിരന്തരം വാനര ശല്യം നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം കുരങ്ങുകൾ ഇലക്ട്രിക് ഉപകരണങ്ങൾ അടിച്ചു തകർത്തിരുന്നു. വനം വകുപ്പിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതെന്ന് ഇദ്ദേഹം പറയുന്നു.

Keywords:  Farmer raise issue of monkey menace, Kerala,Kannur,Top-Headlines,Latest-News, Farmer, Fire force, Complaint.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia