Face recognition | മുഖം തിരിച്ചറിയൽ തെറ്റി; യുഎഇ പൊലീസ് അന്വേഷിക്കുന്നത് മലയാളിയെ; പിടിയിലായത് മുഖസാദൃശ്യമുള്ള വ്യവസായി; ഒടുവിൽ ആശ്വാസത്തോടെ നാട്ടിലേക്ക്; അബുദബി വിമാനത്തവാളത്തിൽ സംഭവിച്ചത്

 


നോയിഡ: (www.kvartha.com) അബുദബി വിമാനത്താവളത്തിൽ അബദ്ധത്തിൽ തടവിലാക്കപ്പെട്ട ഇൻഡ്യൻ പൗരൻ അഞ്ച് ദിവസത്തിന് ശേഷം ഞായറാഴ്ച പുലർചെ നാട്ടിലെത്തി. ഒക്‌ടോബർ 11 ന് അബുദബി വിമാനത്താവളത്തിലെ മുഖം തിരിച്ചറിയൽ സോഫ്റ്റ്‌വെയറിൽ, യുഎഇ പൊലീസ് അന്വേഷിക്കുന്ന 'വാണ്ടഡ്' ലിസ്റ്റിൽ പെട്ട മലയാളിയുമായി മുഖസാദൃശ്യം കണ്ടെത്തിയതിനെ തുടർന്നാണ് നോയിഡ ആസ്ഥാനമായുള്ള വ്യവസായിയായ പ്രവീൺ കുമാറിനെ അബുദബി വിമാനത്താവളത്തിൽ തടഞ്ഞുവച്ചത്.
  
Face recognition | മുഖം തിരിച്ചറിയൽ തെറ്റി; യുഎഇ പൊലീസ് അന്വേഷിക്കുന്നത് മലയാളിയെ; പിടിയിലായത് മുഖസാദൃശ്യമുള്ള വ്യവസായി; ഒടുവിൽ ആശ്വാസത്തോടെ നാട്ടിലേക്ക്; അബുദബി വിമാനത്തവാളത്തിൽ സംഭവിച്ചത്
പ്രവീൺ കുമാർ

ഗൗതം ബുദ്ധ് നഗറിലെ ഹബീബ്പൂർ ഗ്രാമത്തിലെ താമസക്കാരായ പ്രവീണും ഭാര്യ ഉഷ ശർമ്മയും സിമന്റ്, സ്റ്റീൽ ബിസിനസാണ് നടത്തുന്നത്. കംപനിയിൽ നിന്ന് സ്വിറ്റ്സർലൻഡിലേക്ക് അവർക്ക് ടൂർ പാകേജ് ലഭിച്ചിരുന്നു. സ്വിറ്റ്‌സർലൻഡിലേക്കുള്ള നേരിട്ടുള്ള വിമാനം ലഭിക്കാത്തതിനെ തുടർന്ന് അവർ ഡെൽഹിയിൽ നിന്ന് അബുദബിയിലേക്ക് വിമാനം കയറി. അവിടെ നിന്ന് സ്വിറ്റ്‌സർലൻഡിലേക്ക് പോവാനായിരുന്നു തീരുമാനം.

എന്നാൽ കേരളത്തിൽ നിന്നുള്ള കുറ്റവാളിയായ 'പ്രവീൺ' എന്നയാളോട് ഇദ്ദേഹത്തിന് സാമ്യമുള്ളതായി സോഫ്റ്റ്‌വെയറിൽ കണ്ടെത്തിയതിനെ തുടർന്ന് അബുദബി പൊലീസ് വിമാനത്താവളത്തിൽ തടഞ്ഞു. അബുദബിയിൽ കേസുള്ള കേരളത്തിൽ നിന്നുള്ള പ്രവീൺ ഒളിവിലാണ്. സംശയത്തെ തുടർന്ന് പ്രവീണിനെ കസ്റ്റഡിയിലെടുത്ത ശേഷം അബുദബി പൊലീസ് ഭാര്യ ഉഷയെ ഇൻഡ്യയിലേക്ക് നാടുകടത്തി.

തുടർന്ന് പ്രവീണിന്റെ ബന്ധുക്കൾ വിദേശകാര്യ മന്ത്രാലയത്തിനും ജില്ലാ ഭരണകൂടത്തിനും പരാതി നൽകി. അധികൃതരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച അബുദബി ഭരണകൂടം അബദ്ധം മനസിലാക്കി പ്രവീണിനെ വിട്ടയക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് അദ്ദേഹം സുരക്ഷിതനായി നാട്ടിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രവീൺ കുമാർ നന്ദി പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia