Ex-Minister Arrested | അഴിമതിക്കേസുകളില്‍ നിന്ന് രക്ഷിക്കാന്‍ വിജിലന്‍സ് ബ്യൂറോയ്ക്ക് അര കോടി കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന് കേസ്; പഞ്ചാബ് മുന്‍മന്ത്രി അറസ്റ്റില്‍

 



ചണ്ഡീഗഢ്: (www.kvartha.com) താനുള്‍പെട്ട അഴിമതിക്കേസുകള്‍ അട്ടിമറിക്കാന്‍ വിജിലന്‍സ് ബ്യൂറോയ്ക്ക് അര കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന കേസില്‍ പഞ്ചാബ് മുന്‍മന്ത്രി അറസ്റ്റില്‍. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സര്‍കാരില്‍ മന്ത്രിയായിരുന്ന സുന്ദര്‍ ഷാം അറോറയാണ് അറസ്റ്റിലായത്.

ആറ് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കോണ്‍ഗ്രസ് മുന്‍മന്ത്രിയുടെ അറസ്റ്റാണിത്. നേരത്തെ ക്യാപ്റ്റന്‍ സര്‍കാരില്‍ മന്ത്രിമാരായിരുന്ന സാധു സിംഗ് ധരംസോട്ട്, ഭരത് ഭൂഷണ്‍ ആഷു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ശനിയാഴ്ച രാത്രി വൈകിയാണ് അറോറ വിജിലന്‍സ് ബ്യൂറോയുടെ പിടിയിലായത്. അറോറയെ കോടതിയില്‍ ഹാജരാക്കും. അനധികൃത സ്വത്ത് സമ്പാദനമുള്‍പെടെ മൂന്ന് കേസുകളില്‍ അറോറ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. വാര്‍ത്താ സമ്മേളനത്തിലാണ് വിജിലന്‍സ് മേധാവി മുഴുവന്‍ കാര്യങ്ങളും വെളിപ്പെടുത്തിയത്. 

സംഘം രണ്ട് തവണ അറോറയെ ചോദ്യം ചെയ്തു. അന്വേഷണം ശരിയായ ദിശയില്‍ നീങ്ങുകയാണെന്നും, തനിക്കെതിരായ ശക്തമായ തെളിവികള്‍ വിജിലന്‍സ് ശേഖരിച്ചെന്നും മനസിലാക്കിയ അറോറ കേസ് അന്വേഷിച്ചിരുന്ന എ ഐ ജി മന്‍മോഹന്‍ സിംഗിന് കൈക്കൂലി നല്‍കാന്‍ പദ്ധതിയിട്ടുവെന്നും ഉദ്യോഗസ്ഥന് ഒരു കോടി കൈക്കൂലി വാഗ്ദാനം ചെയ്യുകയും വീട്ടിലേക്ക് പണം എത്തിക്കുമെന്നും പറഞ്ഞു.

Ex-Minister Arrested | അഴിമതിക്കേസുകളില്‍ നിന്ന് രക്ഷിക്കാന്‍ വിജിലന്‍സ് ബ്യൂറോയ്ക്ക് അര കോടി കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന് കേസ്; പഞ്ചാബ് മുന്‍മന്ത്രി അറസ്റ്റില്‍


എ ഐ ജി മന്‍മോഹന്‍ തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞു. വിഷയം ഉടന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ഇതിന് പിന്നാലെയാണ് പ്രതികളെ കെണിയൊരുക്കി പിടികൂടാന്‍ പദ്ധതിയിട്ടതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

പിന്നാലെ 50 ലക്ഷം രൂപയുമായി മുന്‍ മന്ത്രിയോട് സിരാക്പൂരിലെ കോസ്‌മോ മാളില്‍ എത്താന്‍ ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് പണവുമായെത്തിയ മുന്‍മന്ത്രിയെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് വിജിലന്‍സ് വ്യക്തമാക്കി. 

Keywords:  News,National,Punjab,Ex minister,Vigilance,Vigilance case,Bribe Scam,Top-Headlines,Politics, Ex-Punjab Minister Sunder Sham Arora Arrested For Bribing Official 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia