Acquitted | മാവോയിസ്റ്റ് ബന്ധമാരോപിച്ച് ജയിലിലടച്ച ഡെല്‍ഹി യൂനിവേഴ്‌സിറ്റി മുന്‍ പ്രഫസര്‍ ജി എന്‍ സായ്ബാബയെ കുറ്റവിമുക്തനാക്കി

 



നാഗ്പുര്‍: (www.kvartha.com) മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലടച്ച ഡെല്‍ഹി യൂനിവേഴ്‌സിറ്റിയിലെ മുന്‍ പ്രഫസര്‍ ജി എന്‍ സായ്ബാബയെ കോടതി കുറ്റവിമുക്തനാക്കി. ബോംബെ ഹൈകോടതിയുടെ നാഗ്പുര്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. എത്രയും പെട്ടെന്ന് ജയില്‍ മോചിതനാക്കാനും കോടതി നിര്‍ദേശിച്ചു.

2014ല്‍ അറസ്റ്റിലായ സായ്ബാബയെ മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലാ സെഷന്‍സ് കോടതിയാണ് 2017ല്‍ ശിക്ഷയ്ക്ക് വിധിച്ചത്. മാധ്യമപ്രവര്‍ത്തകനേയും ജവാഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി (ജെഎന്‍യു) വിദ്യാര്‍ഥിയേയും കുറ്റക്കാരനെന്ന് വിധിച്ചിരുന്നു. യുഎപിഎ ഉള്‍പെടെയുള്ള കുറ്റം ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. 

Acquitted | മാവോയിസ്റ്റ് ബന്ധമാരോപിച്ച് ജയിലിലടച്ച ഡെല്‍ഹി യൂനിവേഴ്‌സിറ്റി മുന്‍ പ്രഫസര്‍ ജി എന്‍ സായ്ബാബയെ കുറ്റവിമുക്തനാക്കി


തുടര്‍ന്ന് 2017ല്‍ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത് ചോദ്യം ചെയ്ത് സായ്ബാബ നാഗ്പുര്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് രോഹിത് ഡിയോ, അനില്‍ പന്‍സാരെ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. മറ്റ് അഞ്ച് പേരെയും കോടതി കുറ്റവിമുക്തരാക്കി. ഇതിലൊരാള്‍ നേരത്തെ മരിച്ചിരുന്നു.
 
Keywords:  News,National,India,Teacher,Court,Prison,Case, Ex-DU professor GN Saibaba acquitted by HC in alleged Maoist links case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia