Evidence Gathering | 'വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി 3 ദിവസം മുമ്പ് ശ്യാംജിത് സ്വയം നിര്‍മിച്ചത്; കടിംഗ് മെഷിന്‍ ഉപയോഗിക്കാനും പദ്ധതിയിട്ടു'; തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോള്‍ പിതാവിനും ഇളയ സഹോദരിക്കും മുന്നില്‍ വച്ച് കുറ്റബോധമില്ലാതെ പൊലീസിന് മുന്നില്‍ കൊലപാതകം വിവരിച്ച് പ്രതി

 


കണ്ണൂര്‍: (www.kvartha.com) പാനൂര്‍ മൊകേരി വള്ള്യായിയില്‍ ഫാര്‍മസിസ്റ്റ് വിഷ്ണുപ്രിയ(23) യെ പട്ടാപ്പകല്‍ വീട്ടിലെ കിടപ്പുമുറിയില്‍ കഴുത്തറുത്തു കൊലപ്പെടുത്തിയത് പ്രതി സ്വയം നിര്‍മിച്ച കത്തി കൊണ്ടെന്ന് പൊലീസ്. കടിങ് മെഷിന്‍ ഉപയോഗിക്കാനും ഇയാള്‍ പദ്ധതിയിട്ടുവെന്നും ഇതിനായി മെഷിന്‍ വാങ്ങുകയും പവര്‍ ബാങ്ക് കരുതുകയും ചെയ്തു. 

Evidence Gathering | 'വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി 3 ദിവസം മുമ്പ് ശ്യാംജിത് സ്വയം നിര്‍മിച്ചത്; കടിംഗ് മെഷിന്‍ ഉപയോഗിക്കാനും പദ്ധതിയിട്ടു'; തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോള്‍ പിതാവിനും ഇളയ സഹോദരിക്കും മുന്നില്‍ വച്ച് കുറ്റബോധമില്ലാതെ പൊലീസിന് മുന്നില്‍ കൊലപാതകം വിവരിച്ച് പ്രതി

എന്നാല്‍ പദ്ധതി പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കടിങ് മെഷിന്‍ തെളിവെടുപ്പിനിടെ ഞായറാഴ്ച രാവിലെ ശ്യാംജിതിന്റെ മാനന്തേരിയിലെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വീട്ടില്‍ അച്ഛന്റേയും ഇളയ സഹോദരിയുടേയും മുന്നില്‍ വച്ചാണ് പ്രതി കൊലപാതക വിവരം പൊലീസിനോട് വിവരിച്ചത്. ആ സമയത്ത് ഇയാളില്‍ യാതൊരു കുറ്റബോധവും കണ്ടിട്ടില്ല. കൊലയ്ക്ക് ശേഷം വീട്ടിലെത്തിയ ഇയാള്‍ കുളിച്ച് വസ്ത്രങ്ങള്‍ മാറിയശേഷം പിതാവ് നടത്തുന്ന ഹോടെലില്‍ എത്തി ഭക്ഷണം വിളമ്പാനും മറ്റും സഹായിക്കുകയും ചെയ്തു. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

യുവതിയെ കഴുത്തറുത്തു കൊല്ലാന്‍ ഉപയോഗിച്ച ഇരുതല മൂര്‍ചയുള്ള കത്തി നിര്‍മിച്ചത് മൂന്നുദിവസം കൊണ്ടാണെന്നും ഇതിനുള്ള ഇരുമ്പും പിടിയും വാങ്ങിയത് പാനൂരില്‍ നിന്നാണെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. കത്തി മൂര്‍ച കൂട്ടാനുള്ള ഉപകരണവും വീട്ടില്‍നിന്ന് കണ്ടെത്തി. പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയ ബൈക് വീടിനുമുന്നില്‍നിന്ന് കണ്ടെത്തി. പ്രതി അന്വേഷണം അട്ടിമറിക്കാനും ആസൂത്രിതമായ ശ്രമം നടത്തി. മറ്റൊരുടെയോ മുടി ശേഖരിച്ച് ബാഗില്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കൊലപാതക സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും ഷൂസും ബാഗിലാക്കി ശ്യാംജിതിന്റെ വീടിനടുത്തുള്ള പറമ്പിലെ കുളത്തില്‍ താഴ്ത്തിയ നിലയിലായിരുന്നു. ബാഗില്‍നിന്ന് മുളകുപൊടിയും പൊലീസ് കണ്ടെടുത്തു. ആവശ്യം വന്നാല്‍ ഉപയോഗിക്കാനാണ് മുളകുപൊടി കരുതിയത്. എന്നാല്‍ ആവശ്യം വന്നിരുന്നില്ലെന്ന് പ്രതിയുടെ മൊഴിയിലുണ്ട്.

ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് വിഷ്ണുപ്രിയ കൊല്ലപ്പെട്ട വിവരം പുറംലോകം അറിയുന്നത്. വിഷ്ണുപ്രിയ രക്തത്തില്‍ കുളിച്ചു കിടക്കുന്ന കാഴ്ച സ്വന്തം അമ്മയ്ക്കും കാണേണ്ടി വന്നു. വിഷ്ണുപ്രിയയുടെ ശരീരത്തില്‍ 18 ഓളം മുറിവുകളാണ് ഉണ്ടായിരുന്നത്. കഴുത്തു ഭാഗം അറ്റു തൂങ്ങിയ നിലയിലാണ്. കൈ കാലുകള്‍ ഉള്‍പെടെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ടെന്ന് പൊലീസ് പരിശോധനയില്‍ വെളിവായി. മൂര്‍ചയേറിയ ആയുധം ഉപയോഗിച്ചു നടത്തിയ അക്രമത്തില്‍ കൈകാലുകളിലെ നാഡികള്‍ക്കടക്കം ക്ഷതമേറ്റിട്ടുണ്ട്.

Keywords: Evidence Gathering in Pannur Vishnupriya's Murder Case, Kannur, News, Police, Trending, Murder case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia