Video games | ജാഗ്രതൈ: കുട്ടികൾ ദീർഘനേരം വീഡിയോ ഗെയിം കളിക്കുന്നുണ്ടോ? എങ്കിൽ ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം

 


ന്യൂഡെൽഹി: (www.kvartha.com) കുട്ടികൾ കംപ്യൂടറിലും മൊബൈൽ ഫോണിലും വീഡിയോ ഗെയിമുകൾ കളിക്കുന്നത് വർധിച്ചുവരികയാണ്, എന്നാൽ അതേ വീഡിയോ ഗെയിം കുട്ടികളെ ഹൃദയ രോഗിയാക്കുമെന്ന് നിങ്ങൾക്കറിയാമോ. ദീർഘനേരം വീഡിയോ ഗെയിം കളിക്കുന്ന കുട്ടികളിൽ ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു പഠനത്തിൽ കണ്ടെത്തി.                
                  
Video games | ജാഗ്രതൈ: കുട്ടികൾ ദീർഘനേരം വീഡിയോ ഗെയിം കളിക്കുന്നുണ്ടോ? എങ്കിൽ ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം

വീഡിയോ ഗെയിമുകൾ കളിക്കുമ്പോൾ കുട്ടികളുടെ ഹൃദയമിടിപ്പിൽ ദ്രുതഗതിയിലുള്ള മാറ്റം സംഭവിക്കുന്നുവെന്ന് ഹാർട് റിഥം ജേണൽ മാസികയിൽ പ്രസിദ്ധീകരിച്ച പഠന റിപോർടിൽ പറയുന്നു. വീഡിയോ ഗെയിമിന് അനുസൃതമായാണ് ഈ മാറ്റം സംഭവിക്കുന്നത്. പഠനത്തിൽ, വീഡിയോ ഗെയിമുകൾ കളിക്കുന്നതിനിടെ പെട്ടെന്ന് ബോധരഹിതരായ കുട്ടികളെ കണ്ടെത്തി അവരുടെ ഗെയിം പാറ്റേണുകൾ വിശകലനം ചെയ്തു. സുഹൃത്തുക്കളുമായി ഓൺലൈനിൽ കളിക്കുന്ന മൾടിപ്ലെയർ യുദ്ധ ഗെയിമുകളും പഠനവിധേയമാക്കി.

ഈ ഗവേഷണത്തിനിടയിൽ, ചില കുട്ടികൾ ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്നും ചില കുട്ടികൾ ചികിത്സയ്ക്ക് ശേഷവും ഹൃദ്രോഗസാധ്യതയുള്ളവരാണെന്നും കണ്ടെത്തി. വീഡിയോ ഗെയിം കളിക്കുമ്പോൾ കുട്ടികൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണിക്കണമെന്നും പഠനത്തിന്റെ രചയിതാക്കൾ പറയുന്നു. കൂടാതെ, കുട്ടികളെ വീഡിയോ ഗെയിമുകളിൽ നിന്നും, പ്രത്യേകിച്ച് മൾടിപ്ലെയർ വാർ ഗെയിമുകളിൽ നിന്നും അകറ്റി നിർത്തണമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം തന്നെ വീഡിയോ ഗെയിം കളിക്കുന്നതിൽ നിന്ന് കുട്ടിയെ രക്ഷിതാക്കൾ തടയുമ്പോൾ കുട്ടികൾ മാതാപിതാക്കളെ ആക്രമിക്കുകയും ചിലപ്പോൾ ആത്മഹത്യ ചെയ്യുന്നതയുമുള്ള സംഭവങ്ങൾ രാജ്യത്ത് വിവിധയിടങ്ങളിൽ റിപോർട് ചെയ്തിട്ടുണ്ട്. വീഡിയോ ഗെയിമുകളുടെ ആസക്തിയും അതിനനുസരിച്ച് കുട്ടികളുടെ സ്വഭാവം മാറുന്നതുമാണ് ഇതിന് കാരണം. കൊറോണ കാലത്ത് കുട്ടികൾ പുറത്ത് കളിക്കുന്നത് പൂർണമായും നിലച്ചിരുന്നു.

ഇതോടെ മൊബൈലിലും കംപ്യൂടറിലുമൊക്കെ ഗെയിം കളിക്കാനും വീഡിയോ കാണാനും കുട്ടികൾ അടിമകളായി, എന്നാൽ ഇപ്പോൾ ഇത് കുട്ടികളുടെ ജീവന് തന്നെ അപകടകരമായി മാറിയിരിക്കുന്നു. വീഡിയോ ഗെയിമുകൾ, മൊബൈലുകൾ, കംപ്യൂടറുകൾ എന്നിവയിൽ നിന്ന് കുട്ടികൾ എത്ര അകന്നു നിൽക്കുന്നുവോ അത്രത്തോളം ആരോഗ്യവും ഹൃദയവും ആരോഗ്യകരമാകുമെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്.

Keywords: DNA: Video games negatively impacting children`s health, Newdelhi, National, News,Top-Headlines,Latest-News,Children,Health,Mobile Phone,Study, video game.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia