Kohli's innings | പാകിസ്‌താനെതിരായ വിരാട് കോഹ്‌ലിയുടെ ക്ലാസിക് ടി20 ഇനിംഗ്‌സ് കാണാൻ ദീപാവലി ഷോപിംഗ് നിർത്തിവെച്ച് ഇൻഡ്യക്കാർ! യുപിഐ ഇടപാടുകൾ കുത്തനെ ഇടിഞ്ഞു; കണക്കുകൾ പുറത്ത്

 



ന്യൂഡെൽഹി: (www.kvartha.com) ഞായറാഴ്ച നടന്ന ആദ്യ ടി20 പോരാട്ടത്തിൽ പാകിസ്താനെതിരായ വിരാട് കോഹ്‌ലിയുടെ മാസ്റ്റർക്ലാസ് ഇനിംഗ്‌സ് ഇൻഡ്യയെ വിജയത്തിലേക്ക് നയിച്ചപ്പോൾ വൈകുന്നേരം ഒരു മണിക്കൂർ ദീപാവലി ഷോപിംഗ് കുത്തനെ ഇടിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. ഡിസ്‌നി ഹോട് സ്റ്റാറിൽ മാത്രം 1.8 കോടിയിലധികം ആളുകളാണ് മത്സരം തത്സമയം കണ്ടത്.
                  
Kohli's innings | പാകിസ്‌താനെതിരായ വിരാട് കോഹ്‌ലിയുടെ ക്ലാസിക് ടി20 ഇനിംഗ്‌സ് കാണാൻ ദീപാവലി ഷോപിംഗ് നിർത്തിവെച്ച് ഇൻഡ്യക്കാർ! യുപിഐ ഇടപാടുകൾ കുത്തനെ ഇടിഞ്ഞു; കണക്കുകൾ പുറത്ത്

മാക്‌സ് ലൈഫിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ മിഹിർ വോറ ഇതുസംബന്ധിച്ച ഗ്രാഫ് ട്വിറ്ററിൽ പങ്കുവെച്ചു. ഇതിൽ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 1:30 വരെ ദീപാവലി ഷോപിംഗ് തിരക്ക് കാണിക്കുന്നു. അധികം വൈകാതെ മത്സരം തുടങ്ങി. രാവിലെ 10:30 നും ഉച്ചയ്ക്ക് 12:30 നും ഇടയിൽ ഭാരത് പേ യുപിഐ ഇടപാടുകൾ 15 ശതമാനം വർധിച്ചു.

എന്നിരുന്നാലും, മത്സരം ആരംഭിച്ചതിന് ശേഷം, പാകിസ്താൻ ബാറ്റ് ചെയ്യുമ്പോൾ ഓൺലൈൻ ഇടപാടുകൾ കുറയാൻ തുടങ്ങി. ആ സമയത്ത് യുപിഐ ഇടപാടുകൾ 7.5% കുറഞ്ഞു. അതേസമയം, ഇൻഡ്യയുടെ ബാറ്റിംഗ് ആരംഭിച്ചതോടെ അത് കൂടുതൽ ഇടിഞ്ഞുതുടങ്ങി. ഒരു ഘട്ടത്തിൽ 53 പന്തിൽ 82 റൺസ് നേടി കോഹ്‌ലി ഇൻഡ്യയെ വിജയത്തിലേക്ക് നയിച്ചപ്പോൾ ഇടപാടുകൾ 22% ഇടിഞ്ഞു. എന്നാൽ മത്സരം അവസാനിച്ചയുടൻ, ദീപാവലി ഷോപിംഗിനായുള്ള യുപിഐ ഇടപാടുകൾ പുനരാരംഭിക്കുകയും ഞായറാഴ്ച വൈകിട്ട് ആറിന് ശേഷം ഏകദേശം 5-6 ശതമാനം ഉയരുകയും ചെയ്തു.

Keywords: Diwali shopping stopped to see Virat Kohli's classic T20 innings against Pakistan; UPI transactions plunge, New Delhi,National,Diwali,Top-Headlines,Latest-News,Pakistan,Uttar Pradesh,Virat Kohli,Twenty-20.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia