Diwali | ദീപാവലി: പ്രാധാന്യം, ചരിത്രം, തീയതി; നിങ്ങള്‍ അറിയേണ്ടതെല്ലാം

 


ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ പ്രധാന ആഘോഷങ്ങളിലൊന്നായ ദീപാവലി അഞ്ച് ദിവസത്തെ ഉത്സവമാണ്. ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ ആഘോഷിക്കുന്ന ഏറ്റവും വലുതും ഐശ്വര്യപ്രദവുമായ ഉത്സവങ്ങളില്‍ ഒന്നാണിത്. ദീപങ്ങളുടെ ഉത്സവം സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമാണ്. രാജ്യത്തെ എല്ലാ സമുദായങ്ങളും വലിയ ആഡംബരത്തോടെ ദീപാവലി ആഘോഷിക്കുന്നു. വീടുകള്‍ വൃത്തിയാക്കുകയും എല്ലാ കോണുകളും വിളക്കുകള്‍, ദീപങ്ങള്‍, പൂക്കള്‍, രംഗോലി, മെഴുകുതിരികള്‍ എന്നിവകൊണ്ട് അലങ്കരിക്കുകയും ചെയ്യുന്നു. കുടുംബങ്ങള്‍ ലക്ഷ്മി പൂജ നടത്തുകയും ആരോഗ്യം, സമ്പത്ത്, സമൃദ്ധി എന്നിവയാല്‍ അനുഗ്രഹിക്കപ്പെടാന്‍ സമ്പത്തിന്റെ ദേവതയോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
             
Diwali | ദീപാവലി: പ്രാധാന്യം, ചരിത്രം, തീയതി; നിങ്ങള്‍ അറിയേണ്ടതെല്ലാം

തീയതി:

ഹിന്ദു ചാന്ദ്ര കലണ്ടര്‍ അനുസരിച്ച് കാര്‍ത്തിക മാസത്തിലെ 15-ാം ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ ദീപാവലി ഉത്സവം ഒക്ടോബര്‍ 23 ഞായറാഴ്ച മുതലാണ് ആരംഭിക്കുന്നത്, അതിന്റെ പ്രധാന ഉത്സവമായ ദീപാവലി ഒക്ടോബര്‍ 24 തിങ്കളാഴ്ചയാണ്.

ചരിത്രം:

ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച്, ലങ്കയിലെ രാജാവായ രാവണനെ പരാജയപ്പെടുത്തി 14 വര്‍ഷത്തെ വനവാസത്തിന് ശേഷം ശ്രീരാമന്‍ അയോധ്യയിലേക്ക് മടങ്ങി. അയോധ്യയിലെ ജനങ്ങള്‍ തിരിച്ചുവരവ് വളരെ ആവേശത്തോടെ വിളക്കുകളും ദീപങ്ങളും കത്തിച്ച് ആഘോഷിച്ചു. ഈ ആചാരം ഇന്നുവരെ തുടരുകയും ദീപാവലി ഉത്സവമായി ആഘോഷിക്കുകയും ചെയ്യുന്നു.

പ്രാധാന്യം:

തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെയും ജീവിതത്തില്‍ നിന്ന് ഇരുണ്ട നിഴലുകള്‍, നിഷേധാത്മകത, സംശയങ്ങള്‍ എന്നിവ ഇല്ലാതാക്കുകയും ചെയ്യുന്ന പ്രകാശങ്ങളുടെ ഉത്സവമാണ് ദീപാവലി. ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന സമൃദ്ധിയുടെ ഉത്സവമാണിത്. വ്യക്തതയോടും പോസിറ്റിവിറ്റിയോടും കൂടി മനസുകളെ പ്രകാശിപ്പിക്കുക എന്ന സന്ദേശം കൂടിയാണ് ഈ ഉത്സവം നല്‍കുന്നത്.

പൂജ:

ദീപാവലി ആഘോഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് ലക്ഷ്മി പൂജ. അനുഗ്രഹങ്ങള്‍ തേടാനും ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവയ്ക്കായി ആളുകള്‍ ഈ ദിവസം സമ്പത്തിന്റെ ദേവതയോട് പ്രാര്‍ത്ഥിക്കുന്നു.

Keywords:  Latest-News, National, Diwali, Festival, Celebration, History, Religion, Top-Headlines, Diwali: History and significance.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia