Book Fair | ശാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കി; പ്രമുഖരുടെ വൻനിരയെത്തും; കാര്യപരിപാടികൾ പ്രഖ്യാപിച്ച് അധികൃതർ

 


/ ഖാസിം ഉടുമ്പുന്തല

ശാർജ: (www.kvartha.com) അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഔദ്യോഗികമായി പങ്കെടുക്കുന്ന വിശിഷ്ടാതിഥികളുടെ പേരുകൾ ശാർജ ബുക് അതോറിറ്റി (SBA) പ്രഖ്യാപിച്ചു. 2022- ലെ ബുകർ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീ, ഇൻഡ്യൻ അമേരികൻ എഴുത്തുകാരൻ ദീപക് ചോപ്ര, മുൻ പാകിസ്താൻ ക്രികറ്റ് താരം ശുഐബ് അക്തർ, കാർടൂണിസ്റ്റും എഴുത്തുകാരനുമായ ലിങ്കൺ പിയേഴ്‌സ്, ഇൻഡ്യൻ വംശജയായ കനേഡിയൻ എഴുത്തുകാരി രൂപി കൗർ, ബ്രിടീഷ് വംശജനും നോവലിസ്റ്റും സഞ്ചാര സാഹിത്യകാരനുമായ പിക്കോ അയ്യർ, നോവലിസ്റ്റ് ക്ലെയർ മകിന്റോഷ്, അമേരികൻ എഴുത്തുകാരായ ലിയോനർഡ് മ്ലൊഡിനോ, നീൽ സ്‌ട്രോസ്, കോളമിസ്റ്റ് ക്യാരി തോർടൺ, പോപ് ഗായിക ഉഷാ ഉതുപ്പ്, പോപ് ഗായകൻ റെമോ ഫെർണാണ്ടസ്, വിഖ്യാത എഴുത്തുകാരായ സിവി ബാലകൃഷ്ണൻ, ജിആർ ഇന്ദുഗോപൻ, ഡോ. ജോസഫ് അന്നംകുട്ടി ജോസ്, സുനിൽ പി ഇളയിടം, രവി സുബ്രഹ്മണ്യൻ തുടങ്ങി പ്രമുഖരുടെ വലിയ വ്യൂഹം തന്നെ ഇത്തവണത്തെ ശാർജ അന്താരാഷ്ട്ര പുസ്തമേളയിലുണ്ടാകും.                    

Book Fair | ശാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കി; പ്രമുഖരുടെ വൻനിരയെത്തും; കാര്യപരിപാടികൾ പ്രഖ്യാപിച്ച് അധികൃതർ

കൂടാതെ 41-ാമത് പുസ്തകമേളയിൽ 200 ഓളം സാംസ്കാരിക പരിപാടികളും ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
ലോകത്തോടുള്ള വാക്ക് (كلمة للعالم) എന്ന പ്രമേയത്തിൽ 12 ദിവസമാണ് ഇത്തവണത്തെ പുസ്തകോത്സവ മഹാമഹം. ഇറ്റലിയാണ് ഇത്തവണത്തെ അതിഥി രാജ്യം. അറബ് പ്രസാധകരിൽ 339 പ്രസാധക സ്ഥാപനങ്ങളോടെ പുസ്തകമേളയിൽ യുഎഇ സജീവ സാന്നിധ്യമറിയിക്കും. 57 രാജ്യങ്ങളിൽനിന്നുള്ള 129
അതിഥികളുടെ നേതൃത്വത്തിൽ വിനോദവും വിജ്ഞാനവും പങ്കുവയ്ക്കുന്ന 1047 പ്രവർത്തനങ്ങൾ പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കും.
          
Book Fair | ശാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കി; പ്രമുഖരുടെ വൻനിരയെത്തും; കാര്യപരിപാടികൾ പ്രഖ്യാപിച്ച് അധികൃതർ
15 രാജ്യങ്ങളിൽ നിന്നുളള 70 എഴുത്തുകാരും കലാകാരന്മാരുമടങ്ങുന്ന സംഘമാണ് വർക് ഷോപുകൾക്കും, വായന സെഷനുകൾക്കും നേതൃത്വം നൽകുക. ഇറ്റലി സാംസ്കാരിക പരിപാടിയുടെ ഭാഗമായി 17
പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. കുട്ടികൾക്കായുള്ള 623 പ്രവർത്തനങ്ങളും വർക് ഷോപുകളും സംഘടിപ്പിക്കും. 14 രാജ്യങ്ങളിൽ നിന്നുളള 45 വിദഗ്ധർ ഇതിന് നേതൃത്വം നൽകും. എട്ട് രാജ്യങ്ങളിൽ നിന്നുള്ള 22 കലാകാരന്മാർ നയിക്കുന്ന 123 വിസ്മയകരമായ നാടകങ്ങളും പ്രകടനങ്ങളും സംഗീത പരിപാടികളും 12 ദിവസത്തെ പുസ്തകോത്സവത്തിൽ അരങ്ങേറും.

Keywords: Details of Sharjah International Book Fair, Celebrities, International, Sharjah, News, Top-Headlines, Book Fair.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia