Darul Uloom | 'ദാറുൽ ഉലൂം ദയൂബന്ദ് നിയമവിരുദ്ധമായല്ല പ്രവർത്തിക്കുന്നത്; രജിസ്റ്റർ ചെയ്തിട്ടുള്ളത് സൊസൈറ്റീസ് ആക്ടിന് കീഴിൽ'; വിശദീകരണവുമായി അധികൃതർ; നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തി

 


ലഖ്നൗ: (www.kvartha.com) പ്രമുഖ ഇസ്ലാമിക മതപഠന കേന്ദ്രമായ സഹാറൻപൂരിലെ ദാറുൽ ഉലൂം ദയൂബന്ദിനെ സർവേയ്ക്ക് ശേഷം ന്യൂനപക്ഷ ക്ഷേമ വകുപ്പ് നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ചതിന് സ്ഥാപന അധികൃതർ സംസ്ഥാന സർകാരിന് പ്രതിഷേധം അറിയിച്ചു. പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്നും ദാറുൽ ഉലൂം അധികൃതർ വിശദീകരിച്ചു. ദാറുൽ ഉലൂം സൊസൈറ്റീസ് രജിസ്‌ട്രേഷൻ നിയമത്തിന് കീഴിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും ഇൻഡ്യൻ ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെ മതപരവും ആധുനികവുമായ വിദ്യാഭ്യാസം ഇവിടെ നൽകുന്നുവെന്നും ദാറുൽ ഉലൂം വക്താവ് അശ്റഫ് ഉസ്മാനി പറഞ്ഞു. നിയമവിരുദ്ധമാണോയെന്ന ചോദ്യം ഉദിക്കുന്നേയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
                         
Darul Uloom | 'ദാറുൽ ഉലൂം ദയൂബന്ദ് നിയമവിരുദ്ധമായല്ല പ്രവർത്തിക്കുന്നത്; രജിസ്റ്റർ ചെയ്തിട്ടുള്ളത് സൊസൈറ്റീസ് ആക്ടിന് കീഴിൽ'; വിശദീകരണവുമായി അധികൃതർ; നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തി

ഇത്തരത്തിലുള്ള സന്ദേശം പ്രചരിക്കുന്നത് ദുഃഖകരമാണെന്ന് യുപി മദ്രസ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഇഫ്തിഖർ അഹ്‌മദ്‌ ജാവേദ് പറഞ്ഞു. 'രാജ്യത്തുടനീളമുള്ള 4,000-ലധികം മദ്രസകൾക്ക് അഫിലിയേഷൻ നൽകുന്ന ഇസ്ലാമിക സർവകലാശാലയാണ് ദാറുൽ ഉലൂം. ഇത് സൊസൈറ്റീസ് ആക്‌റ്റിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്', അദ്ദേഹം വ്യക്തമാക്കി.

'ഒരു മദ്രസയ്ക്ക് പ്രവർത്തിക്കാൻ മൂന്ന് വഴികളുണ്ട്. ഒന്നുകിൽ അത് സൊസൈറ്റികൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കണം. അല്ലെങ്കിൽ ട്രസ്റ്റ് ആക്ട് നിയമപ്രകാരമോ അതുമല്ലെങ്കിൽ ഭരണഘടനയുടെ 30-ാം ആർടികിൾ പ്രകാരം ന്യൂനപക്ഷങ്ങൾക്ക് നൽകിയ ഉത്തരവനുസരിച്ചോയാണ് മദ്‌റസകൾ പ്രവർത്തിക്കുക.

ഈ മൂന്ന് നിയമങ്ങളും ഇൻഡ്യയിലുള്ളതാണ്, പുറം ലോകത്തിന്റേതല്ല. ദാറുൽ ഉലൂം ദയൂബന്ദ് പാവപ്പെട്ടവർക്ക് സൗജന്യ വിദ്യാഭ്യാസവും താമസ സൗകര്യവും നൽകുന്നു. ചിലവുകൾ അവരുടെ സ്വന്തം വരുമാനത്തിൽ നിന്ന് കണ്ടെത്തുന്നു. തുകയ്ക്കായി സർകാർ ഏജൻസികളെ ആശ്രയിക്കുന്നില്ല', ലഖ്‌നൗവിലെ ഐഷ്ബാഗ് ഈദ്ഗാഹ് ഇമാമും ഓൾ ഇൻഡ്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് എക്‌സിക്യുടീവ് അംഗവുമായ ഖാലിദ് റാശിദ് ഫിരംഗി മഹലി പറഞ്ഞു.

ഇസ്‌ലാമിക മതവിദ്യാഭ്യാസം പ്രബോധനം ചെയ്യുന്ന മദ്രസകളിലോ സ്‌കൂളുകളിലോ സംസ്ഥാനവ്യാപകമായി സർവേ നടത്താൻ സെപ്റ്റംബറിൽ ഉത്തർപ്രദേശ് സർകാർ ഉത്തരവിട്ടിരുന്നു. സർവേയിൽ സംസ്ഥാനത്തുടനീളം 6,000-ത്തിലധികം സ്വകാര്യ അംഗീകൃതമല്ലാത്തതും രജിസ്റ്റർ ചെയ്യാത്തതുമായ മദ്രസകൾ കണ്ടെത്തിയതായി വാർത്തകൾ പുറത്തുവന്നിരുന്നു.

ദാറുൽ ഉലൂം യുപി മദ്രസ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും അതിനാൽ വിദ്യാർഥികൾക്ക് സർകാർ പദ്ധതികളും സ്കോളർഷിപുകളും നേടാൻ കഴിയില്ലെന്നും സഹാറൻപൂരിലെ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർ ഭരത് ലാൽ ഗൗർ പറഞ്ഞു. സഹാറൻപൂരിൽ ആകെ 754 മദ്രസകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ജില്ലയിൽ അംഗീകാരമില്ലാത്ത മദ്രസകളുടെ എണ്ണം 306 ആണെന്നും അദ്ദേഹം അറിയിച്ചു.

Keywords: Darul Uloom Deoband protests at being termed illegal after survey, National, News,Top-Headlines,Latest-News,Lucknow,Protest,Students,Government.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia