Kannur Central Jail | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും ക്രിമിനല്‍ സംഘങ്ങളുടെ അക്രമണം; കാസര്‍കോട് സ്വദേശിക്ക് മര്‍ദനമേറ്റതായി പരാതി

 


കണ്ണൂര്‍: (www.kvartha.com) സെന്‍ട്രല്‍ ജയിലില്‍ വീണ്ടും ഗുണ്ടാ തടവുകാരുടെ അക്രമം. കഴിഞ്ഞ ദിവസം രാവിലെ ശുചിമുറിയില്‍ നിന്ന് മടങ്ങുകയായിരുന്ന മൂന്നാം നമ്പര്‍ ബ്ലോകിലെ വിചാരണ തടവുകാരനായ കാസര്‍കോട് ജില്ലയിലെ അബ്ദുല്‍ സമദാനിക്കാണ് മര്‍ദനമേറ്റത്. ഗുണ്ടാ ആക്ടില്‍ കഴിയുന്ന രമേശന്‍, തീക്കാട്ട് സാജന്‍, തക്കാളി രാജീവന്‍ എന്നിവരാണ് ഈയാളെ മര്‍ദിച്ചു പരുക്കേല്‍പ്പിച്ചതെന്നാണ് പരാതി.
             
Kannur Central Jail | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും ക്രിമിനല്‍ സംഘങ്ങളുടെ അക്രമണം; കാസര്‍കോട് സ്വദേശിക്ക് മര്‍ദനമേറ്റതായി പരാതി

പ്രതികള്‍ ജയിലിനകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് താന്‍ പറഞ്ഞിട്ടുണ്ടാകുമെന്ന് തെറ്റിദ്ധരിച്ചാണ് മാരകായുധങ്ങളുപയോഗിച്ച് അക്രമിച്ചതെന്നാണ് സമദാനി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് തിരിച്ചറിഞ്ഞ മൂന്നുപേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെയും കേസെടുത്തു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Crime, Criminal Case, Criminal-Participate, Central Jail, Police, Complaint, Kannur Central Jail, Criminal attack again in Kannur Central Jail.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia