Life imprisonment | ഭാര്യയുടെ സ്വഭാവത്തില്‍ സംശയിച്ച് കുത്തിക്കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി

 


തിരുവനന്തപുരം: (www.kvartha.com) ഭാര്യയുടെ സ്വഭാവത്തില്‍ സംശയിച്ച് കുത്തിക്കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. ചിറയിന്‍കീഴ് അഴൂര്‍ മുട്ടപ്പലം കീഴേക്കുന്നില്‍ വീട്ടില്‍ ശശികലയെ(46) കുത്തിക്കൊലപ്പെടുത്തിയെന്ന കേസിലാണ് ഭര്‍ത്താവ് രാജന്‍ എന്ന ലാലുവിനു (52) ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണമെന്ന് അഡിഷനല്‍ സെഷന്‍സ് ജഡ്ജി കെ വിഷ്ണു ഉത്തരവിട്ടു. പിഴ അടച്ചാല്‍ തുക സര്‍കാരിലേക്ക് കണ്ടു കെട്ടും.

Life imprisonment | ഭാര്യയുടെ സ്വഭാവത്തില്‍ സംശയിച്ച് കുത്തിക്കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

2018 ഓഗസ്റ്റ് 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശശികലയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ ഭര്‍ത്താവ് രാജന്‍ ശശികലയെ വീടിനകത്തെ ഹാള്‍ മുറിയില്‍ കുത്തി കൊലപ്പെടുത്തിയെന്നാണു കേസ്. രാത്രി എട്ടുമണിയോടെ വീട്ടില്‍ നിന്നു ശശികലയുടെ നിലവിളി കേട്ടു തൊട്ടടുത്ത വീട്ടിലിരിക്കുകയായിരുന്ന ശശികലയുടെ മകന്‍ അഭിഷേക് രാജും (15) മകള്‍ ആരഭിയും (13) ഓടി യെത്തുമ്പോള്‍ പ്രതി മൂര്‍ചയേറിയ കത്തി കൊണ്ടു ശശികലയുടെ അടിവയറ്റിലും മുതുകിലും കുത്തുന്നതാണ് കണ്ടത്.

ഓടിയെത്തിയ പ്രദേശവാസികള്‍ ഉടന്‍തന്നെ മെഡികല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകും വഴി മരിച്ചു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ രാജനെ അന്നു രാത്രി 12 മണിയോടെ ചിറയിന്‍കീഴ് പൊലീസ് പിടികൂടി. 2018 മുതല്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണു പ്രതി വിചാരണ നേരിട്ടത്. മക്കളായിരുന്നു നിര്‍ണായക സാക്ഷികള്‍. ഇരുവരും പിതാവിനെതിരെ മൊഴി നല്‍കി.

രാജനെ അറസ്റ്റ് ചെയ്തപ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ കണ്ട രക്തം ശശികലയുടേതാണെന്നു ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ശശികലയുടെ മകന്‍ അഭിഷേക് രാജിനും മകള്‍ ആരഭിക്കും ലീഗല്‍ സര്‍വീസ് അതോറിറ്റി മുഖേന നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ എം സലാഹുദ്ദീന്‍, ദീപ വിശ്വനാഥ്, വിനു മുരളി, മോഹിത മോഹന്‍ എന്നിവര്‍ ഹാജരായി. 14 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 16 രേഖകളും 15 തൊണ്ടി മുതലുകളും ഹാജരാക്കി.

Keywords: Court sentenced youth to life imprisonment and fine in case of stabbing woman, Thiruvananthapuram, News, Killed, Police, Court, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia