Witchcraft | മന്ത്രവാദ ചികിത്സ നടത്തിയതായി പരാതി; മധ്യവയസ്‌കനെ പൊലീസ് റെയ്ഡില്‍ പിടികൂടി

 


തലശേരി: (www.kvartha.com) നഗരമധ്യത്തിലെ ലോഡ്ജില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അറബിക് മന്ത്രവാദചികിത്സ നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് മധ്യവയസ്‌കന്‍ പൊലീസ് പിടിയില്‍. ലോഗന്‍സ് റോഡിലെ ലോഡ്ജില്‍ നിന്നാണ് വയനാട് സ്വദേശിയായ 50 കാരനെ തലശേരി ടൗണ്‍ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. മുറിയില്‍നിന്ന് അറബി അക്ഷരങ്ങളെഴുതിയ തേങ്ങ, മുട്ട, ഭസ്മം, 50 രൂപയും ഒരു രൂപയുടെ നാണയവുമടങ്ങിയ നിരവധി ചെറിയ കെട്ടുകള്‍, അലോപതി, ആയുര്‍വേദ മരുന്നുകളും ഹൃദ്രോഗ ചികിത്സ സംബന്ധിച്ച നിരവധി രേഖകളും പൊലീസ് കണ്ടെടുത്തു.
              
Witchcraft | മന്ത്രവാദ ചികിത്സ നടത്തിയതായി പരാതി; മധ്യവയസ്‌കനെ പൊലീസ് റെയ്ഡില്‍ പിടികൂടി

രണ്ട് വര്‍ഷമായി ഇയാള്‍ ലോഡ്ജ് കേന്ദ്രീകരിച്ച് വ്യാജ ചികിത്സ നടത്തി വരികയാണെന്നാണ് പൊലീസിന് ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശത്തില്‍ പരാതിയായി പറഞ്ഞത്. സ്ത്രീകളായിരുന്നു കൂടുതലായും ഇവിടെ എത്തിയിരുന്നതെന്ന് പരിസരവാസികള്‍ പറഞ്ഞു. മന്ത്രം ജപിക്കുന്നതിനിടയില്‍ യുവതിയെ കടന്നുപിടിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. പൊലീസ് എത്തുമ്പോള്‍ ലിനന്‍ ഷര്‍ട്ടും മുണ്ടും ധരിച്ച് ഇരിക്കുകയായിരുന്നു ഇയാള്‍.

താന്‍ തങ്ങള്‍ കുടുംബാംഗമാണെന്നും ചികിത്സിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു ഇയാളുടെ നിലപാട്.. എന്നാല്‍, സ്റ്റേഷനിലെത്തിയതോടെ ഭാവം മാറി. പൊട്ടിക്കരഞ്ഞ ഇദ്ദേഹം താന്‍ കടുത്ത ഹൃദ്രോഗിയാണെന്നും ഉപദ്രവിക്കരുതന്നും പൊലീസിനോട് കേണപേക്ഷിച്ചു. തുടര്‍ന്ന് രേഖാമൂലം ആരും പരാതി നല്‍കാന്‍ തയ്യാറല്ലാത്തതിനാല്‍ പൊലീസ് മൊഴി രേഖപ്പെടുത്തി എപ്പോള്‍ വിളിച്ചാലും വരണമെന്ന നിബന്ധനയില്‍ വിട്ടയക്കുകയായിരുന്നു.

Keywords:  Latest-News, Kerala, Kannur, Thalassery, Top-Headlines, Complaint, Raid, Police, Complaint of witchcraft treatment.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia