VC's Resignation | വൈസ് ചാന്‍സിലര്‍മാര്‍ക്ക് രാജിവയ്ക്കാനുള്ള അവസരമെന്ന് പറഞ്ഞുകൊണ്ട് സാവകാശം നല്‍കിയത് ഗവര്‍നറും സര്‍കാരും തമ്മിലുള്ള ഒത്തുകളി: ടീചേര്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമിറ്റി

 



കണ്ണൂര്‍: (www.kvartha.com) സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുജിസി ചട്ടങ്ങള്‍ പാലിക്കാതെയുള്ള നിയമനത്തില്‍ വൈസ് ചാന്‍സിലര്‍മാര്‍ക്ക് രാജിവയ്ക്കുവാനുള്ള അവസരമെന്ന് പറഞ്ഞുകൊണ്ട് സാവകാശം നല്‍കിയത് ഗവര്‍നറും സര്‍കാരും തമ്മിലുള്ള ഒത്തുകളിയാണോയെന്ന് സംശയിക്കുന്നതായി കേരള പ്രദേശ് കോളജ് ടീചേര്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമിറ്റി ഭാരവാഹികള്‍ ആരോപിച്ചു.

VC's Resignation | വൈസ് ചാന്‍സിലര്‍മാര്‍ക്ക് രാജിവയ്ക്കാനുള്ള അവസരമെന്ന് പറഞ്ഞുകൊണ്ട് സാവകാശം നല്‍കിയത് ഗവര്‍നറും സര്‍കാരും തമ്മിലുള്ള ഒത്തുകളി: ടീചേര്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമിറ്റി



വൈസ് ചാന്‍സിലര്‍മാരെ നിയമന രീതി ശരിയല്ലെങ്കില്‍, നിയമങ്ങള്‍ യുജി സി ചട്ടങ്ങള്‍ പാലിച്ചല്ലെങ്കില്‍ നിയമിക്കുമ്പോള്‍ തന്നെ അയോഗ്യനാണെന്നും സുപ്രീം കോടതി വിധിയിലൂടെ വ്യക്തമായിരിക്കെ ഇങ്ങനെ നിയമിച്ച വിസിമാരെ പുറത്താക്കാന്‍ നിയമതടസങ്ങള്‍ ഇല്ലാതിരിക്കെ അവരുടെ രാജി ആവശ്യപ്പെട്ടതും അതിനുശേഷം ഷോകോസ് കൊടുത്തതും എല്ലാം ഈ സംശയത്തെ ബലപ്പെടുത്തുന്നതായി സംസ്ഥാന കമിറ്റി വിലയിരുത്തി.

ഈ വിവാദങ്ങള്‍ ഉണ്ടായത് ഭരണകക്ഷിയിലെ പ്രധാനനേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ അത് വഴി തിരിച്ചു വിടാനാണെന്നും സംശയിക്കുന്നു. കെടിയു വിസിക്കെതിരായി നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ ചാന്‍സിലര്‍ എടുത്ത നിലപാടുകൂടി കൂട്ടി വിലയിരുത്തപ്പെടേണ്ടതാണെന്ന് സംസ്ഥാന ഭാരവാഹികളായ ഡോ. എം ഹരിപ്രിയ, ഡോ. കെ എം ബെന്നി, സജിത്ത് ബാബു, പ്രജു കെ പോള്‍, കെ പി സുനി, ഡോ. ബെറ്റി മോള്‍ മാത്യു, ഡോ. സജു മാത്യു എന്നിവര്‍ ആരോപിച്ചു.

Keywords:  News,Kerala,State,Kannur,Teachers,Criticism,Governor,Government,Top-Headlines,Trending,Court,Supreme Court of India, Collusion between government and governor over resignation of Vice-Chancellors: Teachers Organization State Committee
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia